'എംഎൽഎ ആയിരുന്ന എൻ്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എന്താവും'; പൊലീസിനെ വിമര്‍ശിച്ച് ജി സുധാകരൻ

ഫേസ്ബുക്ക് അധിക്ഷേപത്തിന് പിന്നാലെ താൻ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രണ്ട് പെറ്റീഷൻ നൽകിയിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞു

dot image

ആലപ്പുഴ: പൊലീസിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ഫേസ്ബുക്ക് അധിക്ഷേപത്തിന് പിന്നാലെ താൻ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രണ്ട് പെറ്റീഷൻ നൽകിയിരുന്നുവെന്നും എന്നാൽ പൊലീസ് അതിന് നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. എംഎൽഎ ആയ തൻ്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കി ഉള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും ജി സുധാകരൻ ചോദിച്ചു.

'ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരായി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രണ്ട് പെറ്റീഷൻ കൊടുത്തു. എന്നാൽ ഇതുവരെ അവർ എന്ത് നടപടിയെടുത്തുവെന്ന് പറഞ്ഞിട്ടില്ല. ഫേസ്ബുക്ക് നിയമങ്ങൾക്ക് എതിരായിരുന്നു ആ പോസ്റ്റുകൾ. അവർ മാപ്പ് പറഞ്ഞുവെന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ എന്നെ ഇതുവരെ അതിൻ്റെ രേഖകളൊന്നും കാണിച്ചിട്ടില്ല. എംഎൽഎ ആയിരുന്ന എൻ്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും.' ജി സുധാകരൻ ചോദിച്ചു.

കെപിസിസി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ജി.സുധാകരനെതിരെ സൈബര് ആക്രമണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിനെ വിമര്‍ശിച്ച് സുധാകരന്‍ രംഗത്തെത്തിയത്.

Content Highlights- 'If this is my situation as an MLA, what will be the situation of the rest'; G Sudhakaran criticizes the police

dot image
To advertise here,contact us
dot image