ജോളി മധുവിൻ്റെ മരണം; കയർബോർഡിലെ തൊഴിൽ പീഡന പരാതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

ചെയർമാൻ വിപുൽ ഗോയലിനെതിരെ നടപടിക്ക് ശുപാർശയില്ല

dot image

കൊച്ചി: ജീവനക്കാരിയുടെ മരണത്തിലേക്ക് നയിച്ച കയർബോർഡിലെ തൊഴിൽ പീഡന പരാതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മുൻ സെക്രട്ടറി ജിതേന്ദ്രകുമാർ ശുക്ല, ജോ. ഡയറക്ടർ ടി ജെ തോഡ്കർ, സിയു എബ്രഹാം, എച്ച് പ്രസാദ് കുമാർ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചെയർമാൻ വിപുൽ ഗോയലിനെതിരെ നടപടിക്ക് ശുപാർശയില്ല. ജോളി മധുവിന് നേരിടേണ്ടി വന്ന തൊഴിൽപീഡനവുമായി ബന്ധപ്പെട്ട പരാതിയിലെ മുഖ്യ കുറ്റാരോപിനാണ് ജിതേന്ദ്ര കുമാർ ശുക്ല. കുറ്റാരോപിതനായ മുൻ സെക്രട്ടറി ജിതേന്ദ്ര കുമാർ ശുക്ലയെ അഡ്വൈസറാക്കാനുള്ള നീക്കം എംഎസ്എംഇ മന്ത്രാലയം നേരത്തെ ഉപേക്ഷിച്ചിരുന്നു.

ജിതേന്ദ്ര ശുക്ലയെ കയർ ബോർഡ് അഡ്വൈസറാക്കാൻ നീക്കം നടത്തിയതിനെതിരെ ജോളി മധുവിൻ്റെ കുടുംബം എംഎസ്എംഇ മന്ത്രാലയത്തിന് പരാതി നൽകിതോടെയാണ് നീക്കം ഉപേക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി പത്താം തീയതിയാണ് തൊഴിൽപീഡന പരാതി ഉന്നയിച്ച ജോളി മധു മരിക്കുന്നത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ജോളി മരണത്തിന് കീഴടങ്ങുന്നത്. ക്യാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

Content Highlights: Jolly Madhu's death; Investigation commission submits report on labor harassment complaint at Coir Board

dot image
To advertise here,contact us
dot image