മലയാറ്റൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

dot image

പത്തനംതിട്ട: പത്തനംതിട്ട നന്നുവക്കാട് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. മലയാറ്റൂര്‍ പള്ളിയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച ഒമിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവര്‍ കുമ്പഴ സ്വദേശി റോബിന്‍ റെജി, യാത്രക്കാരന്‍ വെട്ടൂര്‍ സ്വദേശി ദാവൂദ് കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വാന്‍ മറിയുകയായിരുന്നു. പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights: two injured in accident at pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us