വാളയാറിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് ലക്ഷം രൂപയുടെ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

നാല് കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് വിവരം

dot image

പാലക്കാട്: പാലക്കാട് വാളയാറിൽ രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി സഖിബുൾ ഇസ്ലാമാണ് എക്സൈസിന്റെ പിടിയിലായത്.

നാല് കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോയമ്പത്തൂർ - ആലപ്പുഴ സ്വിഫ്റ്റ് ബസ്സിൽ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് സംഘം പിടികൂടിയ കഞ്ചാവ് അങ്കമാലിയിലേക്ക് കടത്താനായിരുന്നു യുവാവിന്റെ ശ്രമമെന്നാണ് വിവരം.

Content Highlights:West Bengal native arrested by excise in Walayar

dot image
To advertise here,contact us
dot image