
കൊച്ചി: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. മലയാറ്റൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. അതിരമ്പുഴ സ്വദേശി നിതിനെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ ചികിത്സയിലാണ്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി എന്നാണ് വിവരം. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ പറഞ്ഞു. നിതിനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights: Policeman Who was Returning from Duty was hit by a Pickup Van