
പാലക്കാട് : പാലക്കാട് ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. 16 വയസ് പ്രായമുള്ള കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീർത്തന എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെൺകുട്ടികളെ കാണാതായത്.
തുടർന്ന് പെൺകുട്ടികളുടെ വീട്ടുകാർ ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകുകയായിരുന്നു. ഷൊർണൂർ സെൻ്റ് തെരേസ കോൺവെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മൂവരും. അതേ സമയം കുട്ടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനികൾ കോയമ്പത്തൂരിൽ എത്തിയെന്നാണ് വിവരം.
content highlights : Three 10th grade students from Palakkad missing