വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

dot image

വയനാട് : വയനാട് കാട്ടിക്കുളം 54ൽ വൻ വാഹനാപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.

മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും മൈസൂരിലേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഓവർടേക്ക് ചെയ്ത് എത്തിയ കർണാടക ട്രാൻസ്പോർട്ട് ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ബസ്സിന്റെ മുൻഭാഗം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

മാനന്തവാടിയിൽ നിന്ന് എത്തിയ അഗ്നിശമനസേനയും പൊലീസും വർക്ക് ഷോപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ വേഗത്തിൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആയത്. പരിക്കേറ്റ ബസ് യാത്രക്കാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

content highlights : bus accident in wayanad

dot image
To advertise here,contact us
dot image