
കോട്ടയം: ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യവാനായി വരട്ടെയെന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി വിഎൻ വാസവനും ജോബ് മൈക്കിൾ എംഎൽഎയും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.
Content Highlights- 'Come back healthy…'; Chief Minister visits G Sukumaran Nair in hospital