മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് പരിപാടിക്ക് പിന്നാലെ കോട്ടയം നഗരത്തിൽ കനത്ത ഗതാഗത കുരുക്ക്, ആംബുലൻസും കുടുങ്ങി

ശക്തമായ മഴയും ട്രാഫിക് നിയന്ത്രണത്തിൽ പ്രതിസന്ധിയായി മാറിയിട്ടുണ്ട്

dot image

കോട്ടയം: ആംബുലൻസിനെ പോലും കടത്തി വിടാൻ സാധിക്കാതെ കനത്ത ഗതാഗതക്കുരുക്കിൽ കോട്ടയം. മണിക്കൂറുകൾ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് കോട്ടയം നഗരത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് പരിപാടിക്ക് എത്തിയ ബസ്സുകൾ റോഡിൽ നിറഞ്ഞതാണ് കുരുക്കിന് കാരണമായത്. എന്നാൽ പരിപാടി മുന്നിൽ കണ്ട് ആവശ്യത്തിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽപ്പെട്ടു കിടക്കുകയാണ്. ഇതോടൊപ്പം നിർത്താതെ പെയ്യുന്ന ശക്തമായ മഴയും ട്രാഫിക് നിയന്ത്രണത്തിൽ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

Content Highlights- Heavy traffic jam in Kottayam city following LDF event attended by Chief Minister, ambulance also stuck

dot image
To advertise here,contact us
dot image