'അവര്‍ ഒരു പിന്തുണയും അര്‍ഹിക്കുന്നില്ല, ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഒന്നാമത്തെ നമ്മളുടെ യുദ്ധം'; എംഎസ്എഫ്

'ക്രിയേറ്റീവ് ആവാന്‍ ലഹരിയുടെ ഉപയോഗം സ്വാധീനിക്കപ്പെടുന്നു എന്ന തികച്ചും വസ്തുത വിരുദ്ധമായ ഒരു പൊതുബോധം നമ്മുടെ നാട്ടിലുണ്ട്.'

dot image

മലപ്പുറം: ലഹരിക്കേസുകളില്‍ തുടരെ അറസ്റ്റുകള്‍ നടക്കുമ്പോള്‍ പ്രതികരിച്ച് എംഎസ്എഫ്. കാല്‍പനിക ഹൃദയങ്ങള്‍ ഉന്മാദം തേടേണ്ടത് ലഹരിയിലല്ല, പ്രേക്ഷകരുടെ ആര്‍പ്പുവിളിയിലാണ്. മനുഷ്യന്റെ ബോധത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഒന്നാമത്തെ നമ്മളുടെ യുദ്ധം. അവര്‍ ഒരു പിന്തുണയും അര്‍ഹിക്കുന്നില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഇന്ന് നടക്കുന്ന പ്രധാന രാഷ്ട്രീയമാണ് ലഹരിക്കെതിരെയുള്ള വേട്ട. ക്രിയേറ്റീവ് ആവാന്‍ ലഹരിയുടെ ഉപയോഗം സ്വാധീനിക്കപ്പെടുന്നു എന്ന തികച്ചും വസ്തുത വിരുദ്ധമായ ഒരു പൊതുബോധം നമ്മുടെ നാട്ടിലുണ്ട്. നല്ല ആശയങ്ങള്‍ക്ക്, നല്ല പ്രകടനത്തിന് എന്ന് പറഞ്ഞ് സര്‍വ്വ മേഖലയിലും ലഹരിക്ക് അടിമപ്പെട്ടവര്‍ ചെയ്ത തെമ്മാടിത്തരമാണിതെന്നും സി കെ നജാഫ് പറഞ്ഞു.

ഇത് ഈ തലമുറയില്‍ മാത്രമല്ല, കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നും തന്നെയാണ്. നമുക്ക് ഈ ലോകത്ത് എല്ലാ പോരാട്ടങ്ങളെയും നയിക്കാം,
അതിനു കരുത്താവുന്ന തുല്യതയല്ലാത്ത സര്‍ഗ്ഗാത്മക രാഷ്ട്രീയം എല്ലാവരിലുമുണ്ട്. പുറത്തേക്ക് തുളുമ്പിവരുന്ന ഒരു വൈകാരിക ഏടായി സമയാസമയങ്ങളില്‍ അത് തികട്ടി വരും. അല്ലാതെ അത് പുറത്തെത്തിക്കാന്‍ ഒരു ലഹരിയുടെയും പിന്തുണ വേണ്ട. സര്‍ഗാത്മകതയുടെ വെളിച്ചം മനസ്സില്‍ നെയ്യുന്ന നേരത്ത് ഉണ്ടാവുന്ന മൂകത, മനസ്സിന്റെ സഞ്ചാരത്തിലെ കാത്തിരിപ്പ്, ഇതിനോട് ഭാവ വ്യത്യാസമില്ലാതെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ ആണ് മനുഷ്യന്‍ ശീലിക്കേണ്ടത്. അതൊരു ദര്‍ശനമാണ്. അശ്ലീലമല്ലെന്നും സി കെ നജാഫ് പറഞ്ഞു.

കാല്‍പനിക ഹൃദയങ്ങള്‍ ഉന്മാദം തേടേണ്ടത് ലഹരിയിലല്ല, പ്രേക്ഷകരുടെ ആര്‍പ്പുവിളിയിലാണ്. മനുഷ്യന്റെ ബോധത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഒന്നാമത്തെ നമ്മളുടെ യുദ്ധം. അവര്‍ ഒരു പിന്തുണയും അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: MSF responds to arrests in drug cases

dot image
To advertise here,contact us
dot image