'എന്റെ അനുമതിയില്ലാതെ എന്റെ മന്ത്രിയെ മാറ്റാനാവില്ല'; ഗവര്ണര്ക്ക് സ്റ്റാലിന്റെ മറുപടി

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്ക്കാരിന്റെ മന്ത്രിയെ മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഗവര്ണര്ക്ക് പുറത്താക്കാനാവില്ലെന്ന് എംകെ സ്റ്റാലിന് പറഞ്ഞു

dot image

വി സെന്തില് ബാലാജിയെ മന്ത്രിസഭയില് നിന്ന് നീക്കിയ ഗവര്ണറുടെ നടപടിയെ ചോദ്യം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്ക്കാരിന്റെ മന്ത്രിയെ തന്റെ അനുവാദമില്ലാതെ ഗവര്ണര്ക്ക് പുറത്താക്കാനാവില്ലെന്ന് എംകെ സ്റ്റാലിന് പറഞ്ഞു.

വിഷയത്തില് ഗവര്ണര്ക്ക് സ്റ്റാലിന് കത്തു നല്കി. അറ്റോര്ണി ജനറലില് നിന്ന് നിയമോപദേശം തേടാതെയുള്ള നടപടിയായതിനാലാണ് ഉത്തരവിറക്കി മണിക്കൂറുകള്ക്കകം ഭരണഘടനാവിരുദ്ധമെന്ന് കണ്ട് തിരുത്തേണ്ടി വന്നതെന്നും കത്തില് പറയുന്നു.

ഇന്നലെയാണ് ഗവര്ണര് സെന്തില് ബാലാജിയെ മന്ത്രിസഭയില് നിന്ന് പുറത്താക്കിയത്. എന്നാല് മണിക്കൂറുകള്ക്കകം പുറത്താക്കിയ ഉത്തരവ് ഗവര്ണര് മരവിപ്പിച്ചു. സ്റ്റാലിനോട് അനുമതി തേടാതെയായിരുന്നു സെന്തിലിനെ ഗവര്ണര് പുറത്താക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us