അഹമ്മദാബാദ്: സാമൂഹിക പ്രവര്ത്തക ടീസ്ത സെതല്വാദിന്റെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. ഇടക്കാല ജാമ്യത്തില് കഴിയുന്ന ടീസ്തയോട് ഉടന് കീഴടങ്ങണമെന്ന് ജസ്റ്റിസ് നിര്സാര് ദേശായി ഉത്തരവിട്ടു. ഗുജറാത്ത് കലാപക്കേസില് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയ നരേന്ദ്രമോദി അടക്കമുള്ളവര്ക്കെതിരെ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവര്ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി നിര്ദേശം നല്കിയതിന് പിന്നാലെയായിരുന്നു ടീസ്തയെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില് നിന്നും ഇടക്കാല ജാമ്യം ലഭിച്ചു. ഈ ജാമ്യമാണ് ഇപ്പോള് ഹൈക്കോടതി തള്ളിയത്. ഒപ്പം സുപ്രീംകോടതിയെ സമീപിക്കാനായി ഉത്തരവില് സ്റ്റേ വേണമെന്ന ടീസ്തയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചു.
2022 ജൂണ് 25 നായിരുന്നു ടീസ്ത സെതല്വാദിനേയും മുന് ഡിജിപി ആര് ബി ശ്രീകുമാറിനേയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്ന്ന് 2022 സെപ്തംബര് 22 ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഗുജറാത്ത് കലാപത്തില് കൊല്ലപ്പെട്ട ഇഹ്സാന് ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജിക്കാരിയില് സഹഹര്ജിക്കാരിയായിരുന്നു ടീസ്ത.