പരിധി വിട്ട് പരിപ്പ് വില; നിയന്ത്രിക്കാൻ 12 ലക്ഷം ടൺ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യ നേരിടുന്ന പ്രശ്നം. 2022-23 വർഷത്തിൽ രാജ്യത്തെ പരിപ്പിൻ്റെ ഉത്പാദനം 39 ലക്ഷം ടണിൽ നിന്ന് 30 ലക്ഷം ടണായി കുറഞ്ഞു

dot image

ഡൽഹി: കുറഞ്ഞ ഉത്പാദനത്തിനിടെ ഉയരുന്ന വില നിയന്ത്രിക്കാനും ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കാനുമായി 35 ശതമാനം അധികം പരിപ്പ് ഇന്ത്യ ഇറക്കുമതി ചെയ്യും. 12 ലക്ഷം ടൺ പരിപ്പാണ് ഈ സാമ്പത്തിക വർഷം ഇറക്കുമതി ചെയ്യുക. പരിപ്പിൻ്റെ റീട്ടെയിൽ വില 25 ശതമാനം ഉയർന്ന് 128.66 രൂപ ആയതായി കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി രോഹിത് കുമാർ പറഞ്ഞു. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യ നേരിടുന്ന പ്രശ്നം. 2022-23 വർഷത്തിൽ രാജ്യത്തെ പരിപ്പിൻ്റെ ഉത്പാദനം 39 ലക്ഷം ടണിൽ നിന്ന് 30 ലക്ഷം ടണായി കുറഞ്ഞു.

വർഷം 44-45 ലക്ഷം ടൺ പരിപ്പാണ് ഇന്ത്യയിലെ ശരാശരി ഉപഭോഗം. ഈ വർഷം കൂടുതൽ ഇറക്കുമതി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് രോഹിത് കുമാർ പറഞ്ഞു. ഇത് വരെ 6 ലക്ഷം ടൺ ഇറക്കുമതി ചെയ്തു. മ്യാൻമർ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി നടത്തുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിളകൾ ഓഗസ്റ്റിൽ എത്തിത്തുടങ്ങും. അതിനാൽ ആഭ്യന്തര വില കുറയാൻ സാധ്യതയുണ്ട്. പരിപ്പിൻ്റെ വില നിയന്ത്രിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജൂണിൽ വ്യാപാരികൾക്കും മില്ലുകൾക്കും ഇറക്കുമതിക്കാർക്കും സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയത് വില കുറയാൻ സഹായിച്ചു. വിപണിയിലെ ബഫർ സ്റ്റോക്കിൽ നിന്ന് 50,000 ടൺ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത് ഇനിയും നിരക്ക് കുറയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യ പരിപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. അവിടെ മുൻവർഷത്തെക്കാൾ കൂടുതൽ വിളവ് പ്രതീക്ഷിക്കുന്നതിനാൽ ആഭ്യന്തര വില ഇനിയും കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us