ടീസ്തയ്ക്ക് ജാമ്യത്തില് തുടരാം; കാലാവധി നീട്ടി സുപ്രീംകോടതി

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കി, സാക്ഷികളെ സ്വാധീനിച്ചു എന്നതാണ് ടീസ്തയ്ക്കെതിരെയുള്ള കേസ്

dot image

ന്യൂഡല്ഹി: സാമൂഹിക പ്രവര്ത്തക ടീസ്ത സെതല്വാദിന്റെ ജാമ്യകാലാവധി നീട്ടി സുപ്രീംകോടതി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ടീസ്തയുടെ അറസ്റ്റ് തടയണമെന്ന് സുപ്രീംകോടതി ഗുജറാത്ത് ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജൂലൈ 19 ന് കേസില് വിശദമായ വാദം കേള്ക്കും. ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ദിപന്കര് ദത്ത എന്നിവർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ജാമ്യകാലാവധി നീട്ടി നല്കിയത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതും സാക്ഷികളെ സ്വാധീനിച്ചെന്നതുമാണ് ടീസ്റ്റക്കെതിരെയുള്ള കേസ്. കഴിഞ്ഞ വര്ഷം ജൂണ് 25 നാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറില് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്കിയിരുന്നു. എന്നാല് ഉടന് കീഴടങ്ങണമെന്നാവശ്യപ്പെട്ട് ടീസ്തയുടെ ജാമ്യഹര്ജി കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു. പിന്നാലെ സുപ്രീംകോടതി ജസ്റ്റിസ് ബി ആര് ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി ജാമ്യം അനുവദിക്കുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്ത വിധിയിലാണ് ഇപ്പോള് ഉത്തരവ്.

സ്ത്രീയെന്ന പരിഗണന ആദ്യം നല്കുന്നു എന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി പറഞ്ഞത്. ഇടക്കാല ജാമ്യം നല്കിയാല് എന്ത് അപായമാണുണ്ടാവുക എന്നും കോടതി ചോദിച്ചിരുന്നു.

ഗുജറാത്ത് കലാപക്കേസില് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയ നരേന്ദ്രമോദി അടക്കമുള്ളവര്ക്കെതിരെ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവര്ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി നിര്ദേശം നല്കിയതിന് പിന്നാലെയായിരുന്നു ടീസ്തയെ അറസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image