ന്യൂഡല്ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗത്തില് മുതിര്ന്ന കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുക്കും. ബെംഗ്ളൂരുവില് ജൂലൈ 17 ന് നടക്കുന്ന യോഗത്തിലേക്കാണ് സോണിയാ ഗാന്ധി എത്തുക. പ്രതിപക്ഷ പാര്ട്ടി നേതാക്കളെ സോണിയാഗാന്ധി അത്താഴവിരുന്നിനും ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
എംഡിഎംകെ, കെഡിഎംകെ, ആര്എസ്പി, ഫോര്വേഡ് ബ്ലോക്ക്, ഐയുഎംഎല്, കേരള കോണ്ഗ്രസ് (ജോസഫ്), കേരള കോണ്ഗ്രസ് (മാണി) എന്നീ പാര്ട്ടികള് ജൂലൈ 17,18 തിയ്യതികളില് നടക്കുന്ന യോഗത്തില് പങ്കെടുക്കും. ജൂണ് 23ന് ബിഹാറിലെ പട്നയിലായിരുന്നു ആദ്യയോഗം ചേര്ന്നത്. ഇതില് എംഡിഎംകെയും കെഡിഎംകെയും 2014 ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി സഖ്യകക്ഷിയായിരുന്നു.
സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്, മല്ലികാര്ജ്ജുന് ഖാര്ഗെ, രാഹുല് ഗാന്ധി, മമതാ ബാനര്ജി, എം കെ സ്റ്റാലിന്, അരവിന്ദ് കെജ്രിവാള്, ഹേമന്ദ് സോറന്, ഉദ്ധവ് താക്കറെ, ശരദ് പവാര്, ഭഗവന്ദ് മന്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, കെ സി വേണുഗോപാല്, സുപ്രിയ സുലേ. മനോജ് ഝാ, ഫിര്ഹാദ് ഹക്കിം, പ്രഫുല് പട്ടേല്, രാഘവ് ചദ്ദ, സജ്ജയ് സിംഗ്, സജ്ഞയ് റാവത്ത്, ലാലന് സിങ്, സഞ്ജയ് ഝാ, ഒമര് അബ്ദുള്ള, ടി ആര് ബാലു, മെഹ്ബൂബ മുഫ്തി, ദിപങ്കര് ഭട്ടാചാര്യ, തേജസ്വി യാദവ്, അഭിഷേക് ബാനര്ജി, ആദിത്യ താക്കറെ, ഡി രാജ, എന്നിവര് യോഗത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.