വീണ്ടുമൊരു ചീറ്റ കൂടി ചത്തു; കുനോയില് ചാവുന്ന എട്ടാമത്തെ ചീറ്റ

ദക്ഷിണാഫ്രിക്കയില് നിന്നും കൊണ്ടുവന്ന സുരാജ് എന്ന് ആണ്ചീറ്റയാണ് ചത്തത്

dot image

ഭോപ്പാല്: മധ്യപ്രദേശിലെ കുനോ ദേശീയ പാര്ക്കില് മറ്റൊരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില് നിന്നും കൊണ്ടുവന്ന സുരാജ് എന്ന് ആണ്ചീറ്റയാണ് ചത്തത്. മൂന്ന് ദിവസം മുമ്പ് തേജസ് എന്ന ആണ്ചീറ്റ ഇവിടെ ചത്തിരുന്നു. വെളളിയാഴ്ച രാവിലെ ഒരു മോണിറ്ററിംഗ് ടീമാണ് കിഴക്കന് പാല്പ്പൂരിലെ ഫോറസ്റ്റ് റെയ്ഞ്ചിന് സമീപം നിശ്ചലനായി കിടക്കുന്ന സുരാജിനെ കണ്ടെത്തിയതെന്നാണ് അധികൃതര് അറിയിക്കുന്നത്.

സംഘം അടുത്തെത്തിയപ്പോള് ചീറ്റയുടെ കഴുത്തിന് ചുറ്റും ഈച്ചകള് പറക്കുന്നുണ്ടായിരുന്നു. സംഘം അടുത്തെത്തിയതോടെ സുരാജ് എഴുന്നേറ്റ് ഓടിയതായും അധികൃതര് അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചലില് ചീറ്റയെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ചീറ്റയുടെ കഴുത്തിലും പുറകിലും മുറിവുകള് കണ്ടെത്തിയതായും വിശദമായ റിപ്പോര്ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര് വ്യക്തമാക്കി.

അടുത്തടുത്ത ദിവസങ്ങളില് സുരാജും, തേജസും ചത്തതോടെ കുനോയില് ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. ഈ വര്ഷം മാര്ച്ചില് ജ്വാല എന്ന പെണ്ചീറ്റ നാലു കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയിരുന്നു. ഇതില് മൂന്നെണ്ണവും മെയ് മാസത്തില് നിര്ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില് നിന്നെത്തിച്ച സിയായ 2022 സെപ്തംബറിലും സാക്ഷ കിഡ്നി തകരാറിനെ തുടര്ന്ന് മാര്ച്ചിലും ദക്ഷിണാഫ്രിക്കയിയില് നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില് മെയ് മാസത്തില് ദക്ഷയെന്ന ചീറ്റ ചത്തത്.

അഞ്ച് ആണ്, മൂന്ന് പെണ് ചീറ്റകള് ഉള്പ്പെടെ നമീബിയയില് നിന്നെത്തിച്ച എട്ടു ചീറ്റകളെ 2022 സെപ്തംബര് 17നാണ് കുനോയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില് നിന്നും എത്തിച്ച 12 ചീറ്റകളെയും കുനോയില് തുറന്നുവിട്ടിരുന്നു. പീന്നിട് ഉണ്ടായ 4 ചീറ്റ കുഞ്ഞുങ്ങള് അടക്കം 24 ചീറ്റകളാണ് കുനോയില് ഉണ്ടായിരുന്നത്. എട്ട് ചീറ്റകള് ചത്തതോടെ ഇപ്പോള് കുനോയിലെ ചീറ്റകളുടെ എണ്ണം 16 ആയി കുറഞ്ഞിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us