ബെംഗളൂരു: രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗം ബെംഗളൂരുവില് ഇന്ന് ആരംഭിക്കും. പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ആദ്യ യോഗം പട്നയിലാണ് നടന്നത്. അതിന് ശേഷമാണ് ബെംഗളൂവില് യോഗം നടക്കുന്നത്. കോണ്ഗ്രസാണ് യോഗത്തിന് ആതിധേയത്വം വഹിക്കുന്നത്.
കര്ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറാണ് യോഗ സംഘാടനത്തിന്റെ മേല്നോട്ടം വഹിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ നേതാക്കളെല്ലാം ബെംഗളൂരു നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനൗപചാരികമായ ഒരു യോഗം വൈകുന്നേരം ആറ് മണിക്ക് നടക്കും. രാത്രി എട്ട് മണിക്ക് കര്ണാടക മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന അത്താഴവിരുന്നില് നേതാക്കള് പങ്കെടുക്കും. കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി ഈ വിരുന്നില് പങ്കെടുക്കും. ചൊവ്വാഴ്ച 11 മണിക്ക് യോഗം ആരംഭിക്കും. നാല് മണി വരെ യോഗം നീണ്ടുനില്ക്കും.
പ്രതിപക്ഷ യോഗത്തില് പങ്കെടുക്കുന്ന പാര്ട്ടികളും നേതാക്കളും
കോണ്ഗ്രസ്: സോണിയാ ഗാന്ധി, രാഹുല് ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ, കെസി വേണുഗോപാല്
തൃണമൂല് കോണ്ഗ്രസ്: മമത ബാനര്ജി, അഭിഷേക് ബാനര്ജി, ഡെറക് ഒബ്രയാന്
സിപിഐ: ഡി രാജ
സിപിഐഎം: സീതാറാം യെച്ചൂരി
എന്സിപി: ശരദ് പവാര്, സുപ്രിയ സുലെ, ജിതേന്ദ്ര അവാദ്
ജനതാദള് യു: നിതീഷ് കുമാര്, ലല്ലന് സിങ്, സഞ്ജയ് കുമാര് ഝാ
ഡിഎംകെ: എംകെ സ്റ്റാലിന്, ടിആര് ബാലു
ആംആദ്മി പാര്ട്ടി: അരവിന്ദ് കെജ്രിവാള്
ജെഎംഎം: ഹേമന്ത് സോറന്
ശിവ്സേന( ഉദ്ദവ് താക്കറെ വിഭാഗം): ഉദ്ദവ് താക്കറേ, ആദിത്യ താക്കറേ, സഞ്ജയ് റാവത്ത്
ആര്ജെഡി: ലാലു പ്രസാദ്, തേജസ്വി യാദവ്, മനോജ്
ഝാ
എസ്പി: അഖിലേഷ് യാദവ്, രാംഗോപാല് യാദവ്, ജാവേദ് അലി ഖാന്, ലാല് ജി വെര്മ, രാം അചല് രാജ്ഭര്, ആശിഷ് യാദവ്
നാഷണല് കോണ്ഫറന്സ്: ഒമര് അബ്ദുല്ല
പിഡിപി: മെഹ്ബൂബ മുഫ്തി
സിപിഐഎംഎല്: ദീപാങ്കര് ഭട്ടാചാര്യ
ആര്എല്ഡി: ജയന്ത് സിംഗ് ചൗധരി
മുസ്ലിം ലീഗ്: കെഎം ഖാദര് മൊയ്തീന്, പികെ കുഞ്ഞാലിക്കുട്ടി
കേരള കോണ്ഗ്രസ്: ജോസ് കെ മാണി
എംഡിഎംകെ: വൈക്കോ, ജി രേണുകാദേവി
വിസികെ: തോള് തിരുമാവളവന്, രവി കുമാര്
ആര്എസ്പി: എന്കെ പ്രേമചന്ദ്രന്
കേരള കോണ്ഗ്രസ് ജോസഫ്: പിജെ ജോസഫ്, ഫ്രാന്സിസ് ജോര്ജ്
കെഎംഡികെ: ഇആര് ഈശ്വരന്, എ കെ പി ചിന്രാജ്
ഫോര്വേഡ് ബ്ലോക്ക്: ജി ദേവരാജന്