I.N.D.I.A; രാഹുല് ഗാന്ധി നിർദേശിച്ചു, സഖ്യം കയ്യടിച്ച് പാസാക്കി

മുംബൈയിലെ യോഗത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല

dot image

ബെംഗളൂരു: പ്രതിപക്ഷ മഹാ സഖ്യത്തിന് I.N.D.I.A എന്ന പേര് നിര്ദേശിച്ചത് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നതിനാല് 'ഇന്ത്യ' എന്ന പേര് തന്നെ കോണ്ഗ്രസ് നിര്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യ എന്ന ആശയം ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ കടന്നാക്രമിക്കുമെന്ന് രാഹുല് ഗാന്ധി പ്രതികരിച്ചു.

ഇന്ത്യന് നാഷണല് ഡെവലപ്മെന്റ് ഇന്ക്ലൂസീവ് അലയന്സ് എന്നാണ് I.N.D.I.A എന്നതിന്റെ മുഴുവന് രൂപമെന്ന് കോണ്ഗ്രസ് അദ്ധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ അറിയിച്ചു. ഇതിന് പുറമേ 11 അംഗ സമിതിയേയും ഇന്നത്തേ യോഗത്തില് തീരുമാനിച്ചിട്ടുണ്ട്. അടുത്ത യോഗം മുംബൈയിലാണ് ചേരുന്നത്. ആ യോഗത്തിലായിരുന്നു 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടല്, തിരഞ്ഞെടുപ്പ് പ്രചാരണ അജണ്ട എന്നിവ തീരുമാനിക്കുക. മുംബൈയിലെ യോഗത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

പ്രചാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡല്ഹിയില് ഒരു പൊതുവായ സെക്രട്ടറിയേറ്റ് രൂപീകരിക്കാനും ഇന്നത്തെ യോഗത്തില് തീരുമാനിച്ചു. ഇക്കാര്യങ്ങള് ഉള്പ്പെടുത്തിയ സംയുക്ത പ്രസ്താവന യോഗം അംഗീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഖാര്ഗെ രൂക്ഷ ഭാഷയില് വിമര്ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തെ ഒരുമിപ്പിച്ചുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടുമെന്നുംഖാര്ഗെ പറഞ്ഞു. കോണ്ഗ്രസ് പ്രധാനമന്ത്രി പദവി ആഗ്രഹിക്കുന്നില്ലെന്നും ഖാര്ഗെ നിലപാട് വ്യക്തമാക്കി.

'ഒരുമിച്ച് പോരാടാന് 26 കക്ഷികള് ബെംഗളൂരുവില് എത്തിയതില് ഞാന് അതീവ സന്തോഷവാനാണ്. ഒരുമിച്ചപ്പോള് 11 സംസ്ഥാനങ്ങളില് നമുക്കിപ്പോള് സര്ക്കാരുണ്ട്. ബിജെപിക്ക് ഒറ്റക്ക് 303 സീറ്റില് വിജയിക്കാനാകില്ല. സഖ്യകക്ഷികളുടെ വോട്ടുകള് കൈക്കലാക്കി അധികാരത്തിലെത്തി അവരെ വലച്ചെറിയുകയായിരുന്നു. ബിജെപി അധ്യക്ഷനും അവരുടെ നേതാക്കളും തങ്ങളുടെ പഴയ സഖ്യകക്ഷികളുമായി കൈകോര്ക്കാന് സംസ്ഥാനങ്ങളില് നിന്ന് സംസ്ഥാനങ്ങളിലേക്ക് ഓടുകയാണ്. ഇവിടെ കാണുന്ന ഐക്യം അടുത്ത വര്ഷം തങ്ങളുടെ തോല്വിയില് കലാശിക്കുമോ എന്ന ഭയത്തിലാണ് എന്ഡിഎ. അധികാരം നേടുക എന്നതിനപ്പുറത്തേക്ക് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കലാണ് ഈ യോഗത്തിന്റെ ലക്ഷ്യം. പുരോഗതിയുടെയും ക്ഷേമത്തിന്റെയും യഥാര്ത്ഥ ജനാധിപത്യത്തിന്റെയും പാതയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുപോകാന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.' ഖാര്ഗെ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us