ഇന്ത്യയോ എന്ഡിഎയോ? രണ്ടിലുമില്ല, പക്ഷേ....; നിലപാട് വ്യക്തമാക്കി മായാവതി

എന്ഡിഎക്കൊപ്പവും സഖ്യത്തിലേര്പ്പെടാത്ത, പഞ്ചാബിലെയും ഹരിയാനയിലെയും പ്രാദേശിക പാര്ട്ടികളുമായി സഖ്യമുണ്ടാക്കാന് ബിഎസ്പി തയ്യാറാണെന്നും മായാവതി അറിയിച്ചു.

dot image

ഡല്ഹി: ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില് ആരുമായും സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പ്രതിപക്ഷ സഖ്യത്തിനൊപ്പവും എന്ഡിഎക്കൊപ്പവും സഖ്യത്തിലേര്പ്പെടാത്ത, പഞ്ചാബിലെയും ഹരിയാനയിലെയും പ്രാദേശിക പാര്ട്ടികളുമായി സഖ്യമുണ്ടാക്കാന് ബിഎസ്പി തയ്യാറാണെന്നും മായാവതി അറിയിച്ചു.

എന്ഡിഎയെയും പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തെയും മായാവതി വിമര്ശിച്ചു. രണ്ട് സഖ്യവും ദലിതര്ക്കും അടിച്ചമര്ത്തപ്പെട്ട വിഭാഗങ്ങള്ക്കും അനുകൂലമല്ലെന്ന് അവര് ആരോപിച്ചു.

"അടിച്ചമര്ത്തപ്പെട്ട വിഭാഗങ്ങള് ബിഎസ്പിയെ പിന്തുണയ്ക്കും. കോണ്ഗ്രസ് ജാതീയതയും മുതലാളിത്ത ചിന്താഗതിയും മാറ്റിവെച്ച്, പാവപ്പെട്ടവരുടെയും അടിച്ചമര്ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്ത്തിക്കുകയും ബിആര് അംബേദ്കറുടെ വാക്കുകള് ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെങ്കില് ബിഎസ്പി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല". മായാവതി പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തോടും എന്ഡിഎയോടും തുല്ല്യ അകലം പാലിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണ് മായാവതിയുടെ തീരുമാനം. അതിനായുള്ള പ്രചരണങ്ങള്ക്ക് തുടക്കം കുറിച്ചുവെന്നും മായാവതി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us