'ജീതേഗാ ഭാരത്'; 'ഇന്ത്യ'യുടെ മുദ്രാവാക്യം

'ഇന്ത്യ വിജയിക്കും' എന്നാണ് മുദ്രാവാക്യത്തിൻ്റെ അർത്ഥം

dot image

ഡൽഹി: പുതിയ പേര് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുദ്രാവാക്യവും പ്രഖ്യാപിച്ച് വിശാലപ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'. 'ജീതേഗാ ഭാരത്' എന്നാവും സഖ്യത്തിന്റെ മുദ്രാവാക്യമെന്ന് നേതാക്കൾ വ്യക്തമാക്കി. 'ഇന്ത്യ വിജയിക്കും' എന്നാണ് മുദ്രാവാക്യത്തിൻ്റെ അർത്ഥം. പല പ്രാദേശിക ഭാഷകളിലും മുദ്രാവാക്യം ഉണ്ടാവുമെന്ന് സഖ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ ഭാരത് എന്ന് സഖ്യത്തിന്റെ പേരിൽ വരണമെന്ന ആഗ്രഹം പല നേതാക്കൻമാരും പ്രകടിപ്പിച്ചതായി സൂചനയുണ്ട്. ഇതിനായാണ് മുദ്രാവാക്യത്തിൽ ഭാരത് ഉൾപ്പെടുത്തിയത്. നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ മുദ്രാവാക്യമെന്നാണ് പല നേതാക്കളും പറയുന്നത്.

ഇന്നലെ ബെംഗളുരുവിലായിരുന്നു പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം നടന്നത്. യോഗത്തിൽ 'ഇന്ത്യ' എന്ന പേര് നിർദ്ദേശിച്ചത് മമത ബാനർജിയായിരുന്നു . മറ്റു നേതാക്കൾ പിന്തുണച്ചതോടെ പേര് തീരുമാനിക്കുകയായിരുന്നു. 26 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം യോഗമായിരുന്നു ബെംഗളൂരുവിൽ നടന്നത്. ആദ്യ യോഗം പട്നയിലായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us