'ഈ ക്രൂരത അംഗീകരിക്കാനാവില്ല, നാളെ നാഗ സ്ത്രീകളും ഇരയായേക്കാം'; ആശങ്ക പ്രകടിപ്പിച്ച് എംഎല്എമാര്

ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്യാന് ഒരു മനുഷ്യനും സാധ്യമല്ല. അവര് മൃഗങ്ങളായിരുന്നു

dot image

ഇംഫാല്: മണിപ്പൂരില് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില് രൂക്ഷ ഭാഷയില് പ്രതികരിച്ച് നാഗ വിഭാഗത്തില് നിന്നുള്ള എംഎല്എമാര്. ഇത്തരം ക്രൂരകൃത്യങ്ങള് അംഗീകരിക്കാന് കഴിയില്ലെന്നും നാളെ നാഗ സ്ത്രീകളും ഇതിന് ഇരയായേക്കാമെന്നും ആശങ്ക പ്രകടിപ്പിച്ചു. അക്രമികള്ക്ക് തക്കതായ ശിക്ഷ ഉറപ്പിക്കണമെന്നും എംഎല്എമാര് ആവശ്യപ്പെട്ടു.

കലാപത്തില് നാഗാ വിഭാഗത്തിന് പങ്കില്ലെങ്കിലും അവരെക്കൂടി ഇത് ബാധിക്കുകയാണെന്നും ബിജെപി സഖ്യകക്ഷിയായ എന്പിഎഫ് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണാതീതമാണെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംഘം സംയുക്ത പ്രസ്താവന പുറത്തിറക്കി.

കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച പ്രവൃത്തിയെ അപലപിച്ച സംഘം വീഡിയോ കണ്ടതിലെ ഞെട്ടലും പ്രകടിപ്പിച്ചു.

'ബുധനാഴ്ച വരെ ഞങ്ങളാരും വീഡിയോ കണ്ടിരുന്നില്ല, അതൊരു ഞെട്ടലായിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നും അപമാനിക്കുന്നുവെന്നും കിംവദന്തികള് കേട്ടിരുന്നു, പിന്നീട് ഞങ്ങള്ക്ക് മുന്നിലേക്ക് വന്ന ആദ്യത്തെ തെളിവാണിത്. ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്യാന് ഒരു മനുഷ്യനും സാധ്യമല്ല. അവര് മൃഗങ്ങളായിരുന്നു. രണ്ട് സമുദായങ്ങള്ക്കിടയില് എന്ത് തെറ്റിദ്ധാരണ ഉണ്ടായാലും, യുദ്ധസമയത്ത് പോലും നിങ്ങള് സ്ത്രീകളെ ആക്രമിക്കാന് പാടില്ല.' മന്ത്രി പറഞ്ഞു.

'നാഗാ സമുദായം സംഘര്ഷത്തില് ഉള്പ്പെട്ടിട്ടിട്ടില്ല. പക്ഷേ ഇതെല്ലാം ഞങ്ങളേയും ബാധിക്കുന്നുണ്ട്. ജനജീവിതം സ്തംഭിച്ചു, സംസ്ഥാനം ഇപ്പോള് സാധാരണ നിലയിലില്ല. അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, ഞങ്ങള് നാഗാ എംഎല്എമാര് കമ്മിറ്റികള് രൂപീകരിക്കുകയും ഇരു സമുദായങ്ങളേയും ഇരുത്തി ചര്ച്ചയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല് അത് ഇതുവരേയും വിജയം കണ്ടിട്ടില്ലെന്നും നാഗ മന്ത്രി ന്യൂമായ് പറഞ്ഞു.

dot image
To advertise here,contact us
dot image