മണിപ്പൂരില് വീണ്ടും സംഘര്ഷം; റോഡ് ഉപരോധിച്ച് സ്ത്രീകള്, ടയറുകള് കത്തിച്ചു

നൂറുകണക്കിന് സ്ത്രീകള് റോഡ് ഉപരോധിക്കുകയും ടയറുകള് കത്തിക്കുകയും ചെയ്തു. ഇംഫാലിലെ ഗരി മേഖലയിലായിരുന്നു സംഭവം

dot image

ഇംഫാല്: മണിപ്പൂരില് വീണ്ടും സംഘര്ഷം. ഇംഫാലില് സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ് സംഘര്ഷമുണ്ടായത്. നൂറുകണക്കിന് സ്ത്രീകള് റോഡ് ഉപരോധിക്കുകയും ടയറുകള് കത്തിക്കുകയും ചെയ്തു. ഇംഫാലിലെ ഗരി മേഖലയിലായിരുന്നു സംഭവം. പൊലീസ് കണ്ണീര്വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന് പൊലീസ് പലയിടത്തും ഫ്ളാഗ് മാര്ച്ച് നടത്തി. മെയ്തെയ് വിഭാഗത്തിലെ സ്ത്രീകളാണ് പ്രതിഷേധം നടത്തിയത്.

അതേസമയം മണിപ്പൂരില് സ്ത്രീകള്ക്കെതിരെ നടന്ന അതിക്രമങ്ങളുടെ കൂടുതല് വിവരങ്ങള് പുറത്ത് വരുകയാണ്. 45കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്ന റിപ്പോര്ട്ടാണ് ഏറ്റവും ഒടുവില് പുറത്ത് വന്നത്. മെയ് ആറിന് മണിപ്പൂരിലെ തൗബാലിലാണ് സംഭവം നടന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. യുവതിയെ നഗ്നയാക്കി തീകൊളുത്തുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്ട്ട് ചെയ്യുന്നു.

യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 45കാരിയുടെ കൊലപാതകം നടന്നതെന്നും റിപ്പോര്ട്ടുണ്ട്. മെയ് ഏഴിനാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്.

മണിപ്പൂരില് രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരവും ഇന്ന് പുറത്തുവന്നു. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷന് പരിധിയില് നിന്ന് ക്രൂരമായ കൊലപാതക വാര്ത്ത പുറത്തുവന്നത്. ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കി തട്ടിക്കൊണ്ടുപോയാണ് ഇരുവരെയും കൂട്ട ബലാത്സംഗം ചെയ്ത് കൊലപെടുത്തിയത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികള് ആണ് യുവതികള്ക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. സംഘത്തില് ഉണ്ടായിരുന്ന സ്ത്രീകള് യുവതികളെ ലൈംഗികമായി പീഡിപ്പിക്കാന് പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നതായി ദൃക്സാക്ഷികള് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us