പ്രണയബന്ധത്തിൽ എതിർപ്പ്; സഹോദരിയെ തലയറുത്ത് കൊന്ന് യുവാവ്

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

dot image

ബരാബങ്കി: പ്രണയബന്ധത്തിന്റെ പേരിൽ സഹോദരിയെ തലയറുത്ത് കൊന്ന് യുവാവ്. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് ദുരഭിമാനക്കൊല നടന്നത്. 18കാരിയായ ആഷിഫയുടെ വെട്ടി മാറ്റിയ ശിരസുമായി പൊലീസ് സ്റ്റേഷനിലെത്തിയ റിയാസി(22)നെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇവരുടെ വീടിന് സമീപം വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സഹോദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് റിയാസ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു. സഹോദരിയുടെ പ്രണയ ബന്ധത്തിൽ റിയാസിന് എതിർപ്പുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

ഗ്രാമത്തിലെ ചന്ദ് ബാബു എന്നയാളുമായി ആഷിഫ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ആഷിഫ ഇയാൾക്കൊപ്പം പോയി. മെയ് 29-ന് ആഷിഫയുടെ പിതാവ് അബ്ദുൾ റഷീദ് ചന്ദ് ബാബുവിനെതിരെ ഐപിസി 366 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയെത്തുടർന്ന് ചന്ദ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആഷിഫ തയ്യാറായില്ല. ചന്ദ് ബാബുവിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന നിലപാടിലായിരുന്നു പെൺകുട്ടി. തുടർന്ന് സഹോദരനുമായി തർക്കമുണ്ടായി. ഇതിനിടെ രോഷാകുലനായ റിയാസ് മൂർച്ചയുള്ള ആയുധമെടുത്ത് ആഷിഫയുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

dot image
To advertise here,contact us
dot image