കേന്ദ്രത്തിൻ്റെ അനുനയ നീക്കം ഫലം കണ്ടില്ല; സഭകൾ വീണ്ടും നിർത്തിവെച്ചു

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു

dot image

ഡൽഹി: മണിപ്പൂർ കലാപത്തിൽ പാർലമെൻ്റ് സതംഭനം ഒഴിവാക്കാൻ അനുനയ നീക്കവുമായി കേന്ദ്രം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. എന്നാൽ രണ്ട് മണിക്ക് സഭ കൂടിയതോടെ പ്രതിപക്ഷ പ്രതിഷേധം വീണ്ടും ശക്തമായി. തുടർന്ന് ഇരു സഭകളും വീണ്ടും നിർത്തിവെക്കുകയായിരുന്നു.

പ്രതിഷേധത്തിൽ പങ്കെടുത്ത ആംആദ്മി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയിലെ ഇന്നത്തെ സെഷനിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതടക്കം ചർച്ച ചെയ്യാനാണ് മന്ത്രിമാർ പ്രതിപക്ഷത്തെ കണ്ടത്. ഉപരാഷ്ട്രപതിയുമായും പ്രതിപക്ഷ എംപിമാർ കൂടിക്കാഴ്ച നടത്തി. ഉപദേശക സമിതി യോഗവും പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും രാവിലെയും നിർത്തി വെച്ചിരുന്നു. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഇരു സഭകളിലും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. 12 മണി വരെയാണ് രാവിലെ സഭകൾ നിർത്തി വെച്ചത്.

മണിപ്പൂർ കലാപത്തെ തുടർന്ന് കോൺഗ്രസ്, ഡിഎംകെ, എഎപി, സിപിഐ, ആർജെഡി പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എല്ലാ നടപടികളും നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇരുപക്ഷവും ഞായറാഴ്ച തന്നെ സൂചന നൽകിയിരുന്നു. 

dot image
To advertise here,contact us
dot image