ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു

അപകടത്തിൽ ജീവനക്കാർക്ക് പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു

dot image

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. എഞ്ചിനുകളിലൊന്നിൽ നിന്നാണ് തീ പടർന്നത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തിൽ ജീവനക്കാർക്ക് പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. സ്പൈസ്ജെറ്റ് ക്യു400 എയർക്രാഫ്റ്റിനാണ് തീപിടിച്ചത്. രാത്രി 7.55 ഓടെയായിരുന്നു അപകടമുണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us