ന്യൂഡല്ഹി: ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് മനുഷ്യാവകാശ പ്രവര്ത്തക ടീസ്ത സെതല്വാദ്. ഗുജറാത്ത് കലാപക്കേസില് വിചാരണയ്ക്കായി വ്യാജ തെളിവുകള് സൃഷ്ടിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. എഫ്ഐആര് രജിസ്റ്റര് ചെയ്തത് ഉള്പ്പടെയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എല്ലാ നടപടികളും റദ്ദാക്കണമെന്ന് ടീസ്ത ആവശ്യപ്പെട്ടു.
കേസില് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്കിയതിന് പിന്നാലെയാണ് ടീസ്ത ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജി ഹൈക്കോടതി സിംഗിള് ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. 2022 ജൂണിലാണ് ടീസ്തയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കേസ് റജിസ്റ്റര് ചെയ്തത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന് ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലായിരുന്നു ടീസ്തയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കീഴടങ്ങണമെന്നാവശ്യപ്പെട്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.