ഓൺലൈൻ ഗെയിമിങ്, കസിനോ, കുതിരപ്പന്തയം; നികുതിയിൽ ഇളവില്ല, 28 ശതമാനം തന്നെ

51-ാമത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം

dot image

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ജിഎസ്ടി 28 ശതമാനം ഏർപ്പെടുത്തി. ഒക്ടോബർ ഒന്ന് മുതലാണ് നികുതി പ്രാബല്യത്തിൽ വരിക. നികുതി ഇളവ് വേണമെന്ന ഓൺലൈൻ ഗെയിമിങ് കമ്പനികളുടെ ആവശ്യം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചില്ല. ആറുമാസത്തിന് ശേഷം ഇത് അവലോകനം ചെയ്യും. 51-ാമത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ നേരത്തെ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. തുടർന്ന്, വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികള് തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ജിഎസ്ടി കൗൺസിൽ യോഗം ജിഎസ്ടി 28 ശതമാനമായി തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു. ലോട്ടറിയും വാതുവെപ്പും പോലെ ഇവ മൂന്നും അവശ്യവസ്തുക്കളല്ലെന്നും ജിഎസ്ടി നിയമത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും യോഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us