സംഘർഷം ശക്തം; മണിപ്പൂരിലേക്ക് പത്ത് കമ്പനി സുരക്ഷാ സേനയെ അയച്ച് കേന്ദ്രം

സംഘർഷം ശക്തമായതോടെയാണ് കേന്ദ്രം കൂടുതൽ സൈന്യത്തെ അയച്ചത്

dot image

ഇംഫാൽ: പത്ത് കമ്പനി കേന്ദ്ര സേനയെ കൂടി മണിപൂരിലേക്ക് അയച്ച് കേന്ദ്ര സർക്കാർ. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. വിവിധ ജില്ലകളിലായി സൈന്യത്തെ വിന്യസിക്കും. അര്ധ സൈനിക വിഭാഗങ്ങളായ സിആര്പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നിവയിലെ ഏകദേശം 900 ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. സംഘർഷം ശക്തമായതോടെയാണ് കേന്ദ്രം കൂടുതൽ സൈന്യത്തെ അയച്ചത്.

കൊള്ളയടിച്ച 1,195 ആയുധങ്ങളും 14, 322 വിവിധ തരം വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തതായി മണിപ്പൂർ പൊലീസ് പറഞ്ഞു. മെയ്തെയ് മേഖലയില് നിന്നും 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കുക്കി മേഖലകളില് നിന്നും 138 ആയുധങ്ങളും 121 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.

കലാപം ആരംഭിച്ചതിന് ശേഷം നാല്പ്പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ മണിപ്പൂരിൽ വിന്യസിച്ചിരുന്നു. കരസേന, അസം റൈഫിള്സ്, സെന്ട്രല് ആംഡ് പൊലീസ് ഫോഴ്സ് എന്നിവയില്നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നത്.

പൊലീസും കേന്ദ്ര സേനയും ഒരു വിഭാഗത്തെ മാത്രം പിന്തുണക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ആറ് പേർ മരിച്ചിരുന്നു. കുക്കികളും കേന്ദ്ര സേനയുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. കാങ്വായിലും ഫൗഗാക്ചോയിലും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില് 25-ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. അതേസമയം ഹരിയാനയിലെ നൂഹ് ജില്ലയിൽ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ആണ് ഇളവ്.

STOR HIGHLIGHTS: Center has sent 10 companies of security forces to Manipur after clashes broke out between the Kuki-Zo-Chin tribes and Meiteis

dot image
To advertise here,contact us
dot image