തിരൂരും ഷൊര്ണ്ണൂരും, അഞ്ച് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും; 25000 കോടിയുടെ പദ്ധതിക്ക് തുടക്കം

വികസനത്തെ കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ ചിലർ എതിർക്കുകയാണെന്നും പ്രതിപക്ഷം വികസന വിരോധികളാണെന്നും മോദി ആരോപിച്ചു

dot image

ന്യൂഡൽഹി: കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ 508 റെയില്വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പയ്യന്നൂര്, കാസർകോട്, വടകര, തിരൂര്, ഷൊര്ണൂര് സ്റ്റേഷനുകളാണ് കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തില് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

വികസനത്തെ കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ ചിലർ എതിർക്കുകയാണെന്നും പ്രതിപക്ഷം വികസന വിരോധികളാണെന്നും മോദി ആരോപിച്ചു. രാജ്യത്തെ ഐക്യം തകർക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. രാജ്യത്തെ വികസനത്തിന് കാരണം മുപ്പതു കൊല്ലത്തിനു ശേഷം ഒറ്റപാര്ട്ടിക്ക് ഭൂരിപക്ഷമുള്ള സര്ക്കാര് വന്നതാണ്. നികുതി അടച്ച് രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളായ എല്ലാ പൗരൻമാർക്കും നന്ദിയുണ്ടെന്നും മോദി പറഞ്ഞു

അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യെ വിമർശിച്ചുകൊണ്ട് 'ക്വിറ്റ് ഇന്ത്യ' എന്നും നരേന്ദ്ര മോദി പറഞ്ഞു. ഹർ ഘർ തിരംഗ ഈ സ്വാതന്ത്ര്യദിനത്തിലും ആചരിക്കണം. ഇന്ത്യ ഐക്യത്തോടെ നിലനിൽക്കണമെന്ന സന്ദേശം വിഭജനത്തിന്റെ ദിനമായ ആഗസ്റ്റ് 14ന് എല്ലാവരും ഓർക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

STOR HIGHLIGHTS: Central Goverment brought 25000 crore project for upgrading railway stations including Five railway stations in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us