ന്യൂഡൽഹി: ഡിഎംകെ നേതാവ് സെന്തില് ബാലാജിയുടെ ഇഡി കസ്റ്റഡി ശരിവെച്ച് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിക്ക് നിയമപരമായ സാധുതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗതാഗത മന്ത്രിയായിരിക്കെ സെന്തില് ബാലാജി ജോലി വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്നാണ് കേസ്.
ഇഡിയുടെ കസ്റ്റഡി ഭരണഘടനാ വിരുദ്ധമെന്ന സെന്തില് ബാലാജിയുടെ ഭാര്യ മേഖലയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.