രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ജഡ്ജി ഉൾപ്പടെ 12 ജഡ്ജിമാർക്ക് സ്ഥലം മാറ്റം

രാഹുലിൻ്റെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ആദ്യം പിന്മാറിയ ജസ്റ്റിസ് ഗീത ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റി

dot image

ഡൽഹി: രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ജഡ്ജി ഉൾപ്പടെ നാല് ഹൈക്കോടതികളിലെ 12 ജഡ്ജിമാർക്ക് സ്ഥലം മാറ്റം. അപകീർത്തി കേസിലെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് എം പ്രാച്ഛകിനെ പട്നയിലേക്ക് മാറ്റി. രാഹുലിൻ്റെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ആദ്യം പിന്മാറിയ ജസ്റ്റിസ് ഗീത ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്കാണ് മാറ്റിയത്.

എഫ്ഐആർ റദ്ദാക്കണമെന്ന ടീസ്ത സെതൽവാദിൻ്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയ സമിർ ജെ ദവെയാണ് ഗുജറാത്തിൽ നിന്ന് സ്ഥലം മാറ്റം നേടിയ മറ്റൊരു ജഡ്ജി. പഞ്ചാബ് & ഹരിയാന ഹൈക്കോടതിയിലെ നാലും കൽക്കട്ട ഹൈക്കോടതിയിലെ മൂന്നും ജഡ്ജിമാർക്ക് സ്ഥാനചലനമുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെയും സ്ഥലം മാറ്റി. ഇതിനായുള്ള ശുപാർശ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളിജിയം പ്രസിഡൻ്റിന് കൈമാറി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us