ഡൽഹി: കോണ്ഗ്രസ് പ്രവര്ത്തക സമിതി പ്രഖ്യാപിച്ചു. 39 അംഗ പ്രവര്ത്തക സമിതിയില് കേരളത്തില് നിന്ന് മൂന്ന് നേതാക്കള് ഇടംപിടിച്ചു. കെ സി വേണുഗോപാല്, ശശി തരൂര്, എ കെ ആന്റണി എന്നിവരാണ് പ്രവര്ത്തക സമിതിയില് കേരളത്തില് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില് സുരേഷിനെ പ്രത്യേക ക്ഷണിതാവായും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ വിട്ടെത്തിയ കനയ്യകുമാറും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില് ഇടംനേടി.
സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രവര്ത്തക സമിതിയില് ഉള്പ്പെട്ടിട്ടുണ്ട്. സച്ചിന് പൈലറ്റ്, ദീപക് ബാബ്റിയ, ഗൗരവ് ഗോഗോയ്, ജിതേന്ദ്ര സിങ്ങ് തുടങ്ങിയ പുതുതലമുറ നേതാക്കള് പ്രവര്ത്തക സമിതിയില് ഇടം നേടിയിട്ടുണ്ട്. നേരത്തെ നേതൃത്വവുമായി കലഹിച്ച ജി-23 നേതാക്കളില് ആനന്ദ് ശര്മ്മ, ശശി തരൂര്, മുകുള് വാസനിക് എന്നിവരെ പ്രവര്ത്തക സമിതിയില് ഉള്പ്പെടുത്തി. മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായും പരിഗണിച്ചു.
32 സ്ഥിരം ക്ഷണിതാക്കളെയും ഒമ്പത് പ്രത്യേകക്ഷണിതാക്കളെയും പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് വി ബി ശ്രീനിവാസ്, എന്എസ്യുഐ പ്രസിഡന്റ് നീരജ് കുന്ദന്, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് നെറ്റാ ഡിസൂസ, സേവാദള് ചീഫ് ഓര്ഗനൈസര് ലാല്ജി ദേശായി എന്നിവര് എക്സ് ഓഫീഷ്യോ അംഗങ്ങളാണ്.
The Congress President Shri @kharge has constituted the Congress Working Committee.
— Congress (@INCIndia) August 20, 2023
Here is the list: pic.twitter.com/dwPdbtxvY5