
ഹൈദരാബാദ്: തെലങ്കാനയില് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പെ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ ബിആര്എസ്. ആകെയുള്ള 119 സീറ്റുകളില് 115 സീറ്റുകളിലേക്കും സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് സീറ്റുകളിലാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മത്സരിക്കുന്നത്. കാമറെഡ്ഡി, ഗജ് വേലില് മണ്ഡലങ്ങളിലാണ് കെസിആര് മത്സരിക്കുന്നത്. മകനും നിലവില് മന്ത്രിയുമായ കെ ടി രാമറാവു സിര്സില്ല മണ്ഡലത്തില് നിന്ന് തന്നെ ജനവിധി തേടും.
കഴിഞ്ഞ തിരഞ്ഞെടുപ്പില് മത്സരിച്ച സ്ഥാനാര്ത്ഥികളെ തന്നെയാണ് ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിആര്എസ് പരീക്ഷിക്കുന്നത്. ഏഴ് മണ്ഡലങ്ങളില് മാത്രമാണ് പുതിയ സ്ഥാനാര്ത്ഥികള് മത്സരിക്കുന്നത്.
ഈ വര്ഷം അവസാനത്തോടെ തെലങ്കാനയില് തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്ക്കൊപ്പമാണ് സംസ്ഥാനത്തും തിരഞ്ഞെടുപ്പ് നടക്കുക. തുടര്ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുക എന്നതാണ് ബിആര്എസ് ലക്ഷ്യമിടുന്നത്.