റോക്കട്രി ദ നമ്പി എഫക്ട് മികച്ച സിനിമ; തമിഴില് കടൈസി വിവസായി മികച്ച ചിത്രം

മികച്ച തമിഴ് സിനിമയായി കടൈസി വിവസായിയും തിരഞ്ഞെടുക്കപ്പെട്ടു. കാക്കമുട്ടൈ എന്ന ചിത്രത്തിന് ശേഷം എം മണികണ്ഠന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കടൈസി വിവസായി.

dot image

ന്യൂദല്ഹി: 69മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. റോക്കട്രി ദ നമ്പി എഫക്ടിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. ആര് മാധവന് ആണ് ചിത്രത്തിന്റെ രചനയും നിര്മ്മാണവും സംവിധാനവും നിര്വ്വഹിച്ചത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മാധവനാണ്.

മികച്ച തമിഴ് സിനിമയായി കടൈസി വിവസായിയും തിരഞ്ഞെടുക്കപ്പെട്ടു. കാക്കമുട്ടൈ എന്ന ചിത്രത്തിന് ശേഷം എം മണികണ്ഠന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കടൈസി വിവസായി.

2021ലെ മികച്ച മലയാളം സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക ജൂറി പരാമര്ശത്തിന് ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്സ് അര്ഹനായി. നായാട്ടിനാണ് മലയാളത്തില് മികച്ച തിരക്കഥക്കുള്ള പുരസ്കാരം. ഷാഹി കബീര് പുരസ്കാരത്തിന് അര്ഹനായി.

അല്ലു അര്ജുനാണ് മികച്ച നടന്. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില് കഥാപാത്രമായാണ് അല്ലു അര്ജുന് അഭിനയിച്ചത്. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്കാരം സ്വന്തമാക്കിയത്.

ആർ ആർ ആർ ആറ് പുരസ്കാരങ്ങളുടെ നേട്ടത്തിലാണ്. ജനപ്രിയ ചിത്രം കൂടാതെ മികച്ച ഗായകൻ- കാലഭൈരവ, മികച്ച പശ്ചാത്തല സംഗീതം-എംഎം കീരവാണി, മികച്ച സ്പെഷ്യൽ എഫക്ട്- വി ശ്രീനിവാസ്, മികച്ച നൃത്തസംവിധാനം- പ്രേം രക്ഷിത്, മികച്ച സംഘട്ടന സംവിധാനം- കിംഗ് സോളമൻ എന്നിവരാണ് പുരസ്കാരത്തിനർഹരായത്.

പുരസ്കാരം നേടിയവര്, ചിത്രങ്ങൾ

മികച്ച ബാലതാരം: ഭവിന് റബാരി

മികച്ച പരിസ്ഥിതി ചിത്രം: ആവാസവ്യൂഹം

മികച്ച ഹിന്ദി ചിത്രം: സര്ദാര് ഉദ്ദം

മികച്ച തമിഴ് ചിത്രം: കടൈസി വിവസായി

മികച്ച കന്നട ചിത്രം: 777 ചാർളി

മികച്ച ഗുജറാത്തി ചിത്രം: ഛെല്ലോ ഷോ

മികച്ച മറാഠി ചിത്രം: ഏക്ദാ കായ് സാലാ

മികച്ച തെലുങ്ക് ചിത്രം: ഉപ്പേന

കോസ്റ്റ്യൂം ഡിസൈനര്: വീര കപൂര്, ചിത്രം: സര്ദാര് ഉദ്ദം

പ്രൊഡക്ഷന് ഡിസൈന്: ദിമിത്രി മലിച്ച്

എഡിറ്റിങ്: സഞ്ജയ് ലീലാ ഭൻസാലി, ചിത്രം: ഗംഗുഭായി

ഓഡിയോഗ്രഫി: ചവിട്ട്- അരുണ് അശോക്, സോനു കെ പി, ഝില്ലി- അനീഷ്, സര്ദാര് ഉദ്ദം - സിനോയ് ജോസഫ്

തിരക്കഥ: ഷാഹി കബീര്, ചിത്രം: നായാട്ട്

ഛായാഗ്രഹണം: അവിക് മുഖോപാധ്യായ, ചിത്രം: സര്ദാര് ഉദം

ഗായിക: ശ്രേയ ഘോഷാല്, ചിത്രം: ഇരവിന് നിഴല്, ഗാനം: മായാവാ ഛായാവാ

ഗായകന്: കാലാഭൈരവ, ചിത്രം: ആര്ആര്ആര്, ഗാനം : കൊമരം ഭീമുഡോ

സഹ നടി: പല്ലവി ജോഷി, ചിത്രം: കശ്മീര് ഫയല്സ്

സഹനടന്: പങ്കജ് ത്രിപാഠി, ചിത്രം: മിമി

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം: വിഷ്ണു മോഹന് ചിത്രം: മേപ്പടിയാന്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us