ചെന്നൈ: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് മികച്ച ദേശീയോദ്ഗ്രഥന ഫീച്ചര് ചിത്രമായി ദ കശ്മീര് ഫയല്സ് തിരഞ്ഞെടുത്തതില് രൂക്ഷ വിമര്ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്ഡിന്റെ വില കളയരുതെന്ന് സ്റ്റാലിന് വിമര്ശിച്ചു.
' വിവാദ ചിത്രമെന്ന നിലയില് നിഷ്പക്ഷ സിനിമാ നിരൂപകര് അവഗണിച്ച ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്ഡ് ലഭിച്ചത് ആശ്ചര്യകരമാണ്. സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങളില് രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാല് കാലാതീതമായ ബഹുമതിയുണ്ടാവും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ പുരസ്കാരങ്ങളുടെ വില കളയരുത്.' സ്റ്റാലിന് പറഞ്ഞു. അതേസമയം മറ്റ് പുരസ്കാര വിജയികളെ സ്റ്റാലിന് അഭിനന്ദിച്ചു.
അല്ലു അര്ജുനാണ് മികച്ച നടന്. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില് കഥാപാത്രമായാണ് അല്ലു അര്ജുന് അഭിനയിച്ചത്. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്കാരം സ്വന്തമാക്കിയത്.