മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ കുക്കി എംഎൽഎമാർ; അനുനയനീക്കം പാളിയതായി സൂചന

കലാപം നടക്കുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്താൻ കുക്കി എംഎൽഎമാരുമായി സംസാരിച്ചിരുന്നു എന്ന് ബീരേൻ സിംഗ് പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭാഷണം ഉണ്ടായിട്ടില്ല എന്ന് എംഎൽഎമാർ പറയുന്നു.

dot image

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗിനെതിരെ പത്ത് കുക്കി എംഎൽഎമാർ രംഗത്തെത്തി. കലാപം നടക്കുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്താൻ കുക്കി എംഎൽഎമാരുമായി സംസാരിച്ചിരുന്നു എന്ന് ബീരേൻ സിംഗ് പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭാഷണം ഉണ്ടായിട്ടില്ല എന്ന് എംഎൽഎമാർ പറയുന്നു.

സംസ്ഥാനത്ത് നടക്കുന്ന അനുനയ നീക്കങ്ങൾ ഫലം കാണുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് കുക്കി എംഎൽഎ മാരുടെ പ്രസ്താവന. കുക്കി മേഖലയ്ക്ക് പ്രത്യേക ഭരണ സംവിധാനം വേണം എന്ന ആവശ്യത്തിൽ എംഎൽഎമാർ ഉറച്ചു നിൽക്കുകയാണ്. മെയ്തെയ് സംഘടനകളുടെ കൂട്ടായ്മയായ കൊക്കോമിയുടെ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് സുരക്ഷ വർധിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image