പാകിസ്താൻ പതാകയിൽ നിന്ന് ചന്ദ്രനെ ഒഴിവാക്കണം; കേസ് കൊടുക്കുമെന്ന ഭീഷണിയുമായി സ്വാമി ചക്രപാണി

ചന്ദ്രനിൽ ഹിന്ദു ധർമ്മങ്ങൾക്കാണ് അവകാശമെന്നും ചന്ദ്രദേവന്റെ ചിഹ്നം പാകിസ്താൻ പതാകയിൽ നിന്നും നീക്കം ചെയ്യണമെന്നുമാണ് ആവശ്യം

dot image

ന്യൂഡൽഹി: പാകിസ്താൻ പതാകയിലെ ചന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി. ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണെന്ന വിവാദ പരാമർശത്തിന് ശേഷമാണ് സമാനപരാമർശവുമായി ചക്രപാണി വീണ്ടുമെത്തിയത്. ചന്ദ്രനിൽ ഹിന്ദു ധർമ്മങ്ങൾക്കാണ് അവകാശമെന്നും ചന്ദ്രദേവന്റെ ചിഹ്നം പാകിസ്താൻ പതാകയിൽ നിന്നും നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. നീക്കം ചെയ്യാതിരുന്നാൽ കേസ് കൊടുക്കുമെന്നും ചക്രപാണി ഭീഷണിയുയർത്തി.

ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യവുമായി സ്വാമി ചക്രപാണി നോരത്തെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് അദ്ദേഹം ഈ ആവശ്യങ്ങള് ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാന് ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി കേന്ദ്ര സര്ക്കാരിന് കത്തയയ്ക്കുമെന്നാണ് ചക്രപാണി അറിയിച്ചത്.

ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാര് ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനില് ആളുകള് പോയി ജിഹാദ് ചെയ്യുകയും ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളര്ത്തുകയും ചെയ്യുന്നതിനുമുന്പ് തന്നെ ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്നാണ് ചക്രപാണിയുടെ ആവശ്യം. ഭാവിയില് ചന്ദ്രനിലേക്കുള്ള യാത്ര കൂടുതല് സുഗമമായാല് ശിവശക്തി പോയിന്റില് ശിവ, പാര്വതി, ഗണേശ ക്ഷേത്രങ്ങള് നിര്മിക്കാന് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു.

ഹിന്ദുക്കള്ക്ക് ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ഭഗവാന് ശിവന്റെ തലയില് ചന്ദ്രന് തിളങ്ങുന്നത് അതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാന് 3 ചന്ദ്രനില് ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും ചന്ദ്രയാന് ഇറങ്ങിയ സ്ഥലത്തെ ശിവശക്തി പോയിന്റ് എന്ന് വിശേഷിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

Story Highlights: Hindu Mahasabha leader Swami Chakrapani has demanded the removal of the moon from Pakistan's flag

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us