രക്ഷാബന്ധൻ - ഓണം ആഘോഷം; എൽപിജി സിലിണ്ടറിന് വില കുറയും

പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ അറിയിച്ചു

dot image

ന്യൂഡൽഹി: രക്ഷാബന്ധൻ - ഓണം ആഘോഷ വേളയിൽ എൽപിജി സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒരു സിലിണ്ടറിന് 200 രൂപയാണ് കുറയുക. ഉജ്ജ്വല പദ്ധതിക്കാർക്ക് നേരത്തെ 200 രൂപ സബ്സിഡി നൽകിയിരുന്നു. പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ ഉജ്ജ്വല പദ്ധതിക്കാർക്ക് 400 രൂപ കുറയും. 75 ലക്ഷം പുതിയ പിഎം ഉജ്ജ്വല യോജന കണക്ഷൻ നൽകാനും തീരുമാനമായി.

പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ പ്രതികരിച്ചു. ഇത് ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമാണ്. അങ്ങനെ കണ്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനും മന്ത്രി സഭ അംഗീകാരം നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us