ന്യൂഡൽഹി: ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3യുടെ പ്രഗ്യാൻ റോവർ. മറ്റ് മൂലകങ്ങളുടെ അംശവും കണ്ടെത്തി. റോവറിലുളള ലേസർ-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (LIBS) ഉപകരണത്തിലൂടെയാണ് സൾഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആർഒ പറഞ്ഞു.
തീവ്രമായ ലേസർ പൾസുകൾക്ക് വിധേയമാക്കി വസ്തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു ശാസ്ത്രീയ സാങ്കേതികതയാണ് ലേസർ-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ്. ഉയർന്ന ഊർജ്ജമുള്ള ലേസർ പൾസ് പാറ അല്ലെങ്കിൽ മണ്ണ് പോലെയുള്ള ഒരു വസ്തുവിന്റെ ഉപരിതലത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ലേസർ പൾസ് വളരെ ചൂടുള്ള പ്ലാസ്മ സൃഷ്ടിക്കുന്നു, ഇസ്രോ പറഞ്ഞു.
ചന്ദ്രനിൽ മാംഗനീഷ്യം (Mn), സിലിക്കൺ (Si), ഓക്സിജൻ, അലുമിനിയം (Al), സൾഫർ (S), കാൽസ്യം (Ca), ഇരുമ്പ് (Fe), ക്രോമിയം (Cr), ടൈറ്റാനിയം (Ti) എന്നിവയുടെ സാന്നിധ്യമുണ്ടെന്ന് റോവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യമുണ്ടോ എന്ന് റോവർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.