കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ-3; റോവര് കറങ്ങുന്ന വീഡിയോ പങ്കുവെച്ച് ഐഎസ്ആര്ഒ

മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്ഒ അറിയിച്ചു

dot image

ബെംഗളൂരു: ചന്ദ്രനില് സള്ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് ചന്ദ്രയാന് 3. രണ്ടാമത്തെ ഉപകരണവും സൾഫറിൻ്റെ അംശങ്ങൾ കണ്ടെത്തിയതോടെയാണ് സാനിധ്യം ഉറപ്പിച്ചത്. ആല്ഫാ പാര്ട്ടിക്കിള് എക്സ് റേ സ്പെക്ട്രോസ്കോപാണ് ചന്ദ്രനില് സള്ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ റോവറിലുള്ള ലേസര്-ഇന്ഡസ്ഡ് ബ്രേക്ക്ഡൗണ് സ്പെക്ട്രോസ്കോപ്പും ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില് സള്ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്ഒ അറിയിച്ചു. അഹമ്മദാബാദിലെ ഫിസിക്കല് റിസര്ച്ച് ലാബോറട്ടറിയാണ് എപിഎക്സ് എസ് വികസിപ്പിച്ചത്.

ചന്ദ്രയാന് മൂന്നിന്റെ കണ്ടെത്തല് പ്രദേശത്തെ സള്ഫറിന്റെ ഉറവിടത്തെ കുറിച്ച് പുതിയ കാര്യങ്ങൾ കണ്ടെത്താന് സഹായിക്കുമെന്ന് ഐഎസ്ആര്ഒ അറിയിച്ചു. റോവറിലെ ഉപകരണങ്ങളുടെ പ്രവര്ത്തന വീഡിയോയും സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്താന് റോവര് കറങ്ങുന്ന വീഡിയോയും ഐഎസ്ആര്ഒ പങ്കുവെച്ചിട്ടുണ്ട്. ലാന്ഡര് ഇമേജര് ക്യാമറ പകര്ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവെച്ചത്. 'അമ്പിളി അമ്മാവൻ്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയെ പോലെ' എന്ന തലക്കെട്ടോടെയാണ് ഐഎസ്ആർഒ ദൃശ്യങ്ങൾ പങ്കുവെച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us