മുംബൈ: മറ്റു പാര്ട്ടികളെ പോലെ, കോണ്ഗ്രസ് അംഗങ്ങളെ പോലെ, തനിക്കും അടുത്ത പ്രധാനമന്ത്രിയായി രാഹുല് ഗാന്ധിയെത്താനാണ് താല്പര്യമെന്ന് മഹാരാഷ്ട്ര കോണ്ഗ്രസ് നേതാവ് സഞ്ജയ് നിരുപം. മുംബൈയില് 'ഇന്ഡ്യ' മുന്നണി യോഗം ആരംഭിക്കുന്നതിന് മുമ്പാണ് കോണ്ഗ്രസ് നേതാവിന്റെ ഈ പ്രതികരണം.
'മറ്റു പാര്ട്ടികളെ പോലെ, കോണ്ഗ്രസ് പ്രവര്ത്തകരെ പോലെ, എല്ലാവര്ക്കും രാഹുല് ഗാന്ധി പ്രധാനമന്ത്രിയാവണം. പക്ഷേ ഇക്കാര്യത്തില് തീരുമാനം സഖ്യത്തിലെ എല്ലാവരും ചേര്ന്നെടുക്കണം.', സഞ്ജയ് നിരുപം പറഞ്ഞു.
ഇന്ത്യയിലെ രാഷ്ട്രീയം മാറുകയാണ്. പ്രതിപക്ഷ പാര്ട്ടികള് ഒന്നിക്കുകയും ബിജെപി സര്ക്കാരിനെ മാറ്റാന് കഴിയുന്ന തരത്തില് ശക്തമാവുകയും ചെയ്തു. മുംബൈ യോഗത്തില് അജണ്ട തീരുമാനിക്കും. കോര്ഡിനേഷന് കമ്മിറ്റിയും പ്രഖ്യാപിക്കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു.
#WATCH | Mumbai: Congress leader Sanjay Nirupam on the INDIA alliance meeting says, "The politics of India is changing. Oppostion parties have now united and they are so powerful that they will remove the BJP govt. In the Mumbai meeting, the agenda will be decided and the… pic.twitter.com/UZcHU89EEQ
— ANI (@ANI) August 31, 2023
രാഹുല് ഗാന്ധിയെ ജനങ്ങള് ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില് പ്രവര്ത്തിക്കാന് ഇഷ്ടപ്പെടുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്ട്ടികള് എല്ലാവരും ഒരുമിച്ചിരിക്കുകയും അഭിപ്രായ വ്യാത്യാസങ്ങള് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.