ഗോതമ്പിന് പകരം രാസവളം; ചർച്ച നടത്തി ഇന്ത്യയും ഈജിപ്തും

ഭക്ഷ്യധാന്യങ്ങളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ

dot image

ന്യൂഡൽഹി: ഗോതമ്പ്-വളം ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയും ഈജിപ്തും ചർച്ച നടത്തുന്നുവെന്ന് വിവരം. ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി തന്റെ രാജ്യത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഈജിപ്തിൽ ലഭ്യതക്കുറവുള്ളതിനാൽ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്നായിരുന്നു ഈജിപ്തിന്റെ ആവശ്യം.

ഇന്ത്യയിലെ രാസവളത്തിന്റെ ആവശ്യകത മോദി ഉന്നയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈജിപ്ത് സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും 2027-ഓടെ വ്യാപാരം 12 ബില്യൺ ഡോളറെന്ന ലക്ഷ്യത്തിലെത്തിക്കുമെന്ന് ഉറപ്പാക്കിയിരുന്നു.

ഭക്ഷ്യധാന്യങ്ങളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാസവളങ്ങളുടെ കയറ്റുമതിയിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ് ഈജിപ്ത്. പ്രതിവർഷം 7.8 ദശലക്ഷം ടൺ നൈട്രജൻ വളങ്ങളും നാല് ദശലക്ഷം ടൺ ഫോസ്ഫേറ്റ് വളങ്ങളുമാണ് രാജ്യം ഉത്പാദിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us