വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലകുറച്ചു

പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

dot image

ന്യൂഡല്ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപ കുറച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹിയിൽ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയിൽ 1537.50 രൂപയാണ് പുതിയ വില. നേരത്തെ ഓഗസ്റ്റിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചത്. ജൂലൈയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വർധിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഗാർഹിക പാചക വാതക വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന് സമ്മാനമായാണ് ഇളവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us