ആർ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

മുൻ ചെയർമാൻ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു

dot image

ന്യൂഡൽഹി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനായി നടൻ ആർ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുൻ ചെയർമാൻ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. നടൻ അനുപം ഖേർ ഒരു വർഷം ചെയർമാനായി പ്രവർത്തിച്ചിരുന്നു.

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഏറെ പ്രശസ്തനായ വ്യക്തിയാണ് ആർ മാധവൻ. മണിരത്നത്തിന്റെ അലൈപായുതൈ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ ദേശീയ പുരസ്കാരത്തിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രം നേടിയിരുന്നു. നാല് ഫിലിം ഫെയർ സൗത്ത് അവാർഡുകൾ, മൂന്ന് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us