'മണിപ്പൂരിൽ ഭക്ഷണവും മരുന്നും ഉറപ്പുവരുത്തണം'; പൗരന്മാരുടെ ജീവൻ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

മണിപ്പൂരിൽ വെളളിയാഴ്ചയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു

dot image

ഇംഫാൽ: കുക്കി, മെയ്തെയ് ഗോത്രവിഭാഗങ്ങളുടെ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. എയർ ഡ്രോപ്പിങ് ഉൾപ്പെടെയുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണം. പൗരന്മാരുടെ ജീവൻ സംരക്ഷിക്കണം. അവശ്യസാധനങ്ങൾ എത്തിക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് ക്രമസമാധാനത്തിന്റെ നിയന്ത്രണം കോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. അവശ്യസാധനങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ ചൂരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ തുടർച്ചയായുണ്ടാകുന്ന വെടിവെപ്പിൽ അഞ്ചോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വെളളിയാഴ്ചയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുക്കി സംഘടനകൾ റോഡ് ഉപരോധവും ബന്ദും പ്രഖ്യാപിച്ചു. മെയ്തെയ്കൾ അക്രമം അവസാനിപ്പിക്കണമെന്നാണ് കുക്കി സംഘടനകളുടെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us