'ഇന്ഡ്യ' രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സഖ്യം; വിജയം ഉറപ്പെന്നും രാഹുല്

സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളില് കോ-ഓർഡിനേഷൻ കമ്മിറ്റി വേഗത്തിൽ തിരുമാനമെടുക്കുമെന്നും രാഹുൽ പറഞ്ഞു

dot image

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടിയാൽ ബിജെപിയെ എളുപ്പത്തിൽ പരാജയപ്പെടുത്താമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സഖ്യമാണ് ഇൻഡ്യയെന്നും രാഹുൽ പറഞ്ഞു. മുംബൈയിൽ നടന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളില് കോ ഓർഡിനേഷൻ കമ്മിറ്റി വേഗത്തിൽ തിരുമാനമെടുക്കുമെന്നും രാഹുൽ പറഞ്ഞു.

'പ്രധാനമായി നരേന്ദ്ര മോദി മനസ്സിലാക്കേണ്ട കാര്യം ഇൻഡ്യ മുന്നണി ഇന്ത്യൻ ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ വേദിയിലുള്ള പാർട്ടികൾ ഒന്നിച്ചാൽ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന കാര്യം അസാധ്യമാണ്. ഇൻഡ്യ ബിജെപിയെ എളുപ്പത്തിൽ പരാജയപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്തിന്റെ പുരോഗതിയിൽ പാവപ്പെട്ട ആളുകളെ ഉൾപ്പെടുത്തുന്ന വ്യക്തമായ വികസന പാത ഞങ്ങൾ നിർദ്ദേശിക്കും'.രാഹുൽ ഗാന്ധി പറഞ്ഞു. ഇൻഡ്യ ചില പാർട്ടികളുടെ സഖ്യമല്ലെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ്മയാണെന്നും ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

വൻകിട വ്യവസായികളെ സഹായിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ പാവപ്പെട്ടവരിൽ നിന്ന് മോഷ്ടിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇത്തരം കൊള്ളകൾ അവസാനിപ്പിക്കാൻ ഇൻഡ്യ മുന്നണി വിജയിക്കണം. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പോരാടുക എന്നത് പൊതുലക്ഷ്യമാണെന്നും ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതര ശക്തികളുടെ ഒത്തുചേരലാണ് ബിജെപി സർക്കാരിനെ തളർത്തിയതെന്നും രാജ്യത്തുടനീളമുള്ള പൊതുയോഗങ്ങളിലൂടെ ഐക്യം ഉറപ്പിക്കുമെന്നും സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയും പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാമത്തെ യോഗമായിരുന്നു മുംബൈയിൽ നടന്നത്. ആദ്യ യോഗം പട്നയിലും രണ്ടാം യോഗം ബെംഗളൂരുവിലുമായിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില് കണ്ട് അഞ്ച് സമിതികള്ക്കാണ് ഇന്ഡ്യ സഖ്യം രൂപം കൊടുത്തത്. 14 അംഗങ്ങളുള്ള കോർഡിനേഷന് ആന്ഡ് ഇലക്ഷന് സ്ട്രാറ്റജി കമ്മിറ്റിക്കും 19 ആംഗങ്ങളുള്ള ക്യാമ്പെയ്ന് കമ്മിറ്റിക്കും 12 അംഗങ്ങളുള്ള സോഷ്യല് മീഡിയ കമ്മിറ്റിക്കും 19 അംഗങ്ങളുള്ള മീഡിയ കമ്മിറ്റിക്കും 11 അംഗങ്ങളുള്ള റിസേർച്ച് കമ്മിറ്റിക്കും ഇന്ഡ്യാ സഖ്യം രൂപം കൊടുത്തു.

Story Highlights: INDIA Leaders on Opposition Unity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us