ആദിത്യ എൽ1; ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം

അടുത്ത ഭ്രമണപഥം ഉയര്ത്തല് ചൊവ്വാഴ്ച നടത്തുമെന്നും ഐഎസ്ആര്ഒ അറിയിച്ചു

dot image

ബെംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയമെന്ന് ഐഎസ്ആർഒ. ഇതോടെ പേടകം ഭൂമിയില് നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22,459 കിലോമീറ്ററും ഉളള ഭ്രമണപഥത്തിലെത്തി. അടുത്ത ഭ്രമണപഥം ഉയര്ത്തല് ചൊവ്വാഴ്ച നടത്തുമെന്നും ഐഎസ്ആര്ഒ അറിയിച്ചു.

ബംഗളുരുവിലെ ഇസ്ട്രാക്കാണ് ഭ്രമണപഥമാറ്റം നിയന്ത്രിക്കുന്നത്. ഇന്നലെ രാവിലെ 11.50 ന് വിക്ഷേപിച്ച ആദിത്യ എല്വണിന്റെ ഇതുവരെയുളള എല്ലാ പ്രവര്ത്തനങ്ങളും പ്രതീക്ഷിച്ചത് പോലെയാണെന്നും ഐഎസ്ആര്ഒ അറിയിച്ചു. ഭൂമിയില് നിന്നും 15 ലക്ഷം കിലോമീറ്റര് അകലെയുളള ലഗ്രാഞ്ച് വണ് പോയന്റിലേക്കാണ് പേടകത്തിന്റെ യാത്ര. നാലുമാസം എടുത്താണ് പേടകം ലക്ഷ്യസ്ഥാനത്തെത്തുക.

സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്ഷണ ബലം സന്തുലിതമായ ഈ പോയിന്റില് നിന്നാകും ആദിത്യ എല്1 സൂര്യനെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകള് ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന് വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല് എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല് വണ്ണിലുള്ളത്. നാലെണ്ണം സൂര്യനില് നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും. പേടകത്തിലെ പ്രധാന പേലോഡായ വിസിബിള് എമിഷന് ലൈന് കോറോണഗ്രാഫ് മിനിറ്റില് ഒന്നെന്ന കണക്കില് ദിവസേന 1440 ചിത്രങ്ങള് പകര്ത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാന് മൂന്നിന് പിന്നാലെ ആദിത്യ എല്1 കൂടി വിജയിച്ചാല് ഇന്ത്യക്കും ഐഎസ്ആര്ഒയ്ക്കും അത് വലിയ നേട്ടമാകും.

Story Highlights: India's solar mission Aditya L1 successfully launched into first orbit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us