കേരളത്തിലെ മന്ത്രിസഭാ പുനസംഘടന ചർച്ചയുടെ പശ്ചാത്തലത്തിൽ സിപിഐഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് തുടങ്ങും

പ്രതിപക്ഷ സഖ്യമായ ഇന്ഡ്യയിലെ സിപിഐഎം പ്രതിനിധിയെയും പൊളിറ്റ്ബ്യൂറോ നിശ്ചയിച്ചേക്കും. പ്രതിപക്ഷ സഖ്യത്തിന്റെ പ്രവര്ത്തനവും പൊളിറ്റ്ബ്യൂറോ അവലോകനം ചെയ്യും

dot image

ന്യൂഡൽഹി: സിപിഐഎം പൊളിറ്റ്ബ്യൂറോയുടെ രണ്ട് ദിവസത്തെ യോഗത്തിന് ഇന്ന് ഡല്ഹിയില് തുടക്കമാകും. കേരളത്തിലെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച അഭ്യൂഹങ്ങള് തുടരുന്നതിനിടെയാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. കേരളത്തിലെ മന്ത്രിസഭാ പുനസംഘടനയില് പരിഗണിക്കേണ്ടത് മുന്നണിധാരണയാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സിപിഐഎം മന്ത്രിമാരുടെ വകുപ്പിലോ മന്ത്രിസഭാ പ്രാതിനിധ്യത്തിലോ മാറ്റം വേണമെങ്കില് അത് പിബിയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിവരം. രാജ്യത്തെ പൊതുരാഷ്ടീയ സാഹചര്യവും യോഗം ചര്ച്ച ചെയ്യും.

പ്രതിപക്ഷ സഖ്യമായ ഇന്ഡ്യയുടെ ഏകോപന സമിതിയിൽ സിപിഐഎം പ്രതിനിധി വേണമോയെന്നതിൽ പിബി യോഗം തീരുമാനം എടുത്തേക്കും. ഏകോപന സമിതിയിൽ പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ചാൽ സിപിഐഎം പ്രതിനിധിയെയും പൊളിറ്റ്ബ്യൂറോ നിശ്ചയിച്ചേക്കും. ഏകോപന സമിതിയെ തീരുമാനിച്ച മുംബൈയിലെ ഇൻഡ്യാ സഖ്യത്തിൻ്റെ യോഗത്തിൽ പ്രതിനിധിയെ സംബന്ധിച്ച് തീരുമാനിച്ച് അറിയിക്കാം എന്നായിരുന്നു സിപിഐഎം നിലപാട്. നിലവില് പ്രതിപക്ഷ സഖ്യത്തിന്റെ പ്രവര്ത്തനവും പൊളിറ്റ്ബ്യൂറോ അവലോകനം ചെയ്യും. പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ചും സീറ്റ്ധാരണ സംബന്ധിച്ചും സംസ്ഥാന തലത്തില് തീരുമാനം ഉണ്ടാകണമെന്നാണ് സിപിഐഎം നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പില് ഈ നിലപാട് ഏതുനിലയില് പ്രാവര്ത്തികമാകും എന്നത് സംബന്ധിച്ച് പിബിയില് ചര്ച്ചകള് ഉണ്ടാകും.

ബംഗാളിലും ത്രിപുരയിലും സഖ്യനീക്കത്തെ കുറിച്ചുള്ള ധാരണ സിപിഐഎമ്മിനെ സംബന്ധിച്ച് നിര്ണ്ണായകമാണ്. കേരളത്തില് നിലവിലുള്ള മുന്നണി സംവിധാനത്തില് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഐഎമ്മിന്റെ നിലവിലെ തീരുമാനം. ഇതില് മാറ്റമുണ്ടായേക്കാന് സാധ്യതയില്ല. നടക്കാനിരിക്കുന്ന രാജസ്ഥാന്. മധ്യപ്രദേശ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില് ഇന്ഡ്യാ സഖ്യവുമായി ധാരണയുണ്ടാക്കുന്നത് സംബന്ധിച്ചും പിബി ചര്ച്ച ചെയ്തേക്കും. സെപ്തംബര് 18 മുതല് 22വരെ പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം സര്ക്കാര് വിളിച്ചു ചേര്ത്തിരിക്കുന്ന പശ്ചാത്തലത്തില് ആ വിഷയവും പൊളിറ്റ്ബ്യൂറോ ചര്ച്ചയ്ക്കെടുത്തേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us