വനിതാ സംവരണ ബില്ലിന്മേല് ചര്ച്ച തുടരുന്നു; രാജീവ് ഗാന്ധിയുടെ സ്വപ്നം, പൂര്ണ പിന്തുണയെന്ന് സോണിയ

വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില് സംവരണം യാഥാര്ത്ഥ്യമായി. എന്നാല് രാജീവിന്റെ സ്വപ്നം ഇപ്പോഴും അപൂര്ണമാണെന്നും സോണിയാ ഗാന്ധി

dot image

ന്യൂഡല്ഹി: വനിതാ സംവരണ ബില്ലിന്മേല് ലോക്സഭയില് ചര്ച്ച തുടങ്ങി. ഏഴ് മണിക്കൂറാണ് ചര്ച്ചക്കായി അനുവദിച്ചിട്ടുള്ളത്. ഇത് പ്രധാനപ്പെട്ട ബില് ആണെന്ന് നിയമന്ത്രി അര്ജുന് റാം മേഘ്വാള്പറഞ്ഞു. ഈ ബില് സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്ത്തും. സ്ത്രീകള്ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നും നിയമ മന്ത്രി കൂട്ടിച്ചേര്ത്തു. പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിഗാന്ധി ബില്ലിന് പൂര്ണപിന്തുണ അറിയിച്ചു.

സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാന് പ്രയാസമാണ്. വിശ്രമിക്കുന്നതിനെക്കുറിച്ച് അവര് ഒരിക്കലും ചിന്തിക്കുന്നില്ല. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്ക്ക് ഉപസംവരണം ഉള്പ്പെടുത്തി വനിതാ സംവരണ ബില് ഉടന് നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ബില് നടപ്പിലാക്കുന്നതില് ഏതെങ്കിലും തരത്തില് വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയില് എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില് ഉടന് നടപ്പിലാക്കണം. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില് സംവരണം യാഥാര്ത്ഥ്യമായി. എന്നാല് രാജീവിന്റെ സ്വപ്നം ഇപ്പോഴും അപൂര്ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

'കോണ്ഗ്രസ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ഈ ബില് പാസാക്കിയതില് ഞങ്ങള് സന്തുഷ്ടരാണ്, എന്നാല് ആശങ്കയുണ്ട്. കഴിഞ്ഞ 13 വര്ഷമായി ഇന്ത്യന് സ്ത്രീകള് തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള് അവരോട് കുറച്ച് വര്ഷങ്ങള് കൂടി കാത്തിരിക്കാന് ആവശ്യപ്പെടുകയാണ്. എത്ര വര്ഷം. കാത്തിരിക്കേണ്ടി വരും. ബില് ഉടനടി നടപ്പിലാക്കുകയും ജാതി സെന്സസ് നടത്തി എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില് നിന്നുള്ള സ്ത്രീകള്ക്ക് സംവരണം ഏര്പ്പെടുത്തുകയും വേണം.' എന്നായിരുന്നു സോണിയയുടെ വാക്കുകള്.

അതേസമയം തിരഞ്ഞെടുപ്പ് മുന്നില് കണ്ടാണ് കേന്ദ്രം വനിതാ സംവരണ ബില് കൊണ്ടുവന്നതെന്ന് ആംആദ്മി പാര്ട്ടി എംപി സുശീല് റിങ്കു പറഞ്ഞു. ബില് പാസാക്കുന്നതിന് മുമ്പ് നിരവധി തടസ്സങ്ങള് മുന്നിലുണ്ട്. സെന്സസ് ഉള്പ്പെടെയുള്ള കാര്യങ്ങള് നീണ്ട നടപടിക്രമമാണെന്നും ആപ്പ് എംപി കൂട്ടിച്ചേര്ത്തു.

വനിതാ സംവരണ ബില് കൊണ്ടുവരുന്നതില് പ്രധാനമന്ത്രിയെ പ്രശംസിച്ച് ബിജെപി എംപി നിശികാന്ത് ദുബേ ലോക്സഭയില് സംസാരിച്ചു. നമ്മുടെ പ്രധാനമന്ത്രിയും നമ്മുടെ പാര്ട്ടിയും വനിതാ സംവരണ ബില് കൊണ്ടുവന്നതാണ് പ്രതിപക്ഷത്തെ അലട്ടുന്നത്. ബിൽ കൊണ്ടുവന്നെങ്കിൽ നടപ്പാക്കാനും മോദിക്ക് അറിയാം.ബില്ലിന്റെ ക്രെഡിറ്റ് എടുത്ത് രാഷ്ട്രീയം കളിക്കാൻ സോണിയ ഗാന്ധി ശ്രമിക്കുന്നു വനിത സംവരണ ബില്ലിനായി പോരാടിയ സുഷമ സ്വരാജിനെയും ഗീത മുഖർജിയെയും സോണിയ വിസ്മരിച്ചു എന്നും നിഷികാന്ത് ദുബെ പറഞ്ഞു. ഇതാണ് യഥാര്ത്ഥ സമയമെന്ന് പ്രധാനമന്ത്രി ആവര്ത്തിക്കുന്നുണ്ടായിരുന്നു. കൃത്യസമയത്ത് തന്നെ സംവരണം നടപ്പിലാക്കുമെന്നും ദുബേ കൂട്ടിച്ചേര്ത്തു.

തുടര്ന്ന് സംസാരിച്ച കനിമൊഴി എംപിയും ബില്ലിനെ പിന്തുണച്ചു. എന്നാല് താന് ബില്ലിനെകുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള് തന്നെ ബിജെപി എംപിമാര് തടസ്സപ്പെടുത്താന് ശ്രമിച്ചെന്ന് കനിമൊഴി ആരോപിച്ചു.

'സംവരണ ബില് കൊണ്ടുവരുന്ന കാര്യം ഞാന് തന്നെ പലതവണ പാര്ലമെന്റില് ഉന്നയിച്ചിട്ടുണ്ട്. എന്റെ പല നക്ഷത്രചിഹ്നങ്ങള്ക്കും നക്ഷത്രമിടാത്ത ചോദ്യങ്ങള്ക്കും സര്ക്കാരിന്റെ മറുപടി സമാനമായിരുന്നു. രഹസ്യമായാണ് ബില്ല് കൊണ്ടുവന്നത്. ഈ സമ്മേളനം പോലും വിളിച്ചത് എന്തിനാണെന്ന് ഞങ്ങള്ക്കറിയില്ല. വനിതാ സംവരണബില്ലിനെ കുറിച്ച് കേള്ക്കുന്നതില് സന്തോഷമുണ്ട്. എല്ലാവരും ഒരുമിച്ചുനിന്ന് ബില്ല് പാസാകുമെന്ന് ഞങ്ങള് കരുതി. എന്നാല് ബിജെപി ഇതിനേയും രാഷ്ട്രീയ അവസരമായി ഉപയോഗിച്ചു.' കനിമൊഴി പറഞ്ഞു. വനിതാ സംവരണ ബില്ലിലെ ഡീലിമിറ്റേഷന് വ്യവസ്ഥയേയും കനിമൊഴി ചോദ്യം ചെയ്തു.

'രാജ്യത്ത് വനിതാ മുഖ്യമന്ത്രിയുള്ള ഒരേയൊരു സംസ്ഥാനമാണ് പശ്ചിമ ബംഗാള്. സ്ത്രീകളുടെ അവകാശങ്ങള് അംഗീകരിക്കപ്പെടുന്ന ഞങ്ങളുടെ നേതാവ് മമതാ ബാനര്ജിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില് ഞങ്ങള്ക്ക് സന്തോഷമുണ്ട്,' എന്ന് ടിഎംസി എംപി ഡോ. കകോലി ഘോഷ് പറഞ്ഞു. ആം ആദ്മി പാര്ട്ടിയും വനിതാ സംവരണ ബില്ലിനെ പിന്തുണച്ചു. എന്നാല് ഇത് നടപ്പിലാക്കാനുള്ള ബില്ല് അല്ലെന്നും കേന്ദ്രം വനിതാ സംവരണ ബില്ലില് ക്ലോസ് വെച്ചിട്ടുണ്ടെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.

ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്റില് അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില് മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബില് അവതരിപ്പിച്ചത്. നാരിശക്തീ വന്ദന് എന്ന പേരില് അവതരിപ്പിച്ച ബില് ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില് പരാമര്ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല.  മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us