കാനഡ വിസ നല്കല് നിര്ത്തിവെച്ചത് അവിടത്തെ പഞ്ചാബികളെ ബാധിക്കും; പഞ്ചാബ് കോണ്ഗ്രസ് അദ്ധ്യക്ഷന്

കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന് പൗരന്മാര്ക്കു വിസ നല്കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്ത്തിവച്ചിരുന്നു.

dot image

ചണ്ഡിഗഡ്: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന് പൗരന്മാര്ക്കു വിസ നല്കുന്നത് അനിശ്ചിതകാലത്തേക്കു നിര്ത്തിവച്ച ഇന്ത്യയുടെ നടപടി, അവിടെയുള്ള പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് പഞ്ചാബ് കോണ്ഗ്രസ് അദ്ധ്യക്ഷന് അമരീന്ദര് സിങ് രാജ വാറിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കാന് മുന്കയ്യെടുക്കണമെന്ന് എക്സില് അദ്ദേഹം കുറിച്ചു.

'ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം ഇത്ര വഷളായ സമയത്ത് കനേഡിയന് പൗരന്മാര്ക്ക് വിസ നല്കുന്നത് നിര്ത്തിവച്ചത് കാനഡ പൗരത്വം സ്വീകരിച്ച പഞ്ചാബികളെ പ്രതികൂലമായി ബാധിക്കും. അവിടുത്തെ പൗരത്വം സ്വീകരിച്ചെങ്കിലും ഒട്ടേറെ ആളുകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാന് അവര് അവധിക്കാലത്ത് എത്താറുമുണ്ട്. അതുകൊണ്ട് എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്ത്ഥിക്കുന്നു.', അമരീന്ദര് കുറിച്ചു.

കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന് പൗരന്മാര്ക്കു വിസ നല്കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്ത്തിവച്ചിരുന്നു. ഇ- വിസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ലെന്നാണ് തീരുമാനം. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയന് പൗരന്മാര്ക്ക് ഇന്ത്യന് വിസ ലഭിക്കില്ല.

dot image
To advertise here,contact us
dot image